മഹാ ദുരന്തത്തെ അതിജീവിച്ച വിജയം. നൂറിന്റെ തിളക്കത്തിൽ വെള്ളാർമല സ്കൂൾ.
- Posted on May 10, 2025
- News
- By Goutham prakash
- 133 Views
സി.ഡി. സുനീഷ്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വേദനക്കിടയിലും എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടി വയനാട്ടിലെ വെള്ളാര്‍മല ഹൈസ്‌കൂള്‍. 55 കുട്ടികളാണ് വെള്ളാര്‍മല ഹൈസ്‌കൂളില്‍ നിന്നും പത്താംതരം പരീക്ഷ എഴുതിയത്. ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വെള്ളാര്‍ മലയിലെ 32 കുട്ടികള്‍ മരിച്ചിരുന്നു. ഇതില്‍ ഏഴുപേര്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതേണ്ടതായിരുന്നു.
