ഗാല പ്രീമിയറുകളും റെഡ്-കാർപെറ്റും രാജ്യാന്തര ചലചിത്ര മേളയിൽ ദൃശ്യ വിരുന്നൊരുക്കും

ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള യുടെ (ഐഎഫ്എഫ്ഐ) 55-ാം പതിപ്പ് , ഗാല പ്രീമിയറുകൾ, റെഡ് കാർപെറ്റ് പരിപാടികൾ എന്നിവയിലൂടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകരെ ആകർഷിക്കാൻ ഒരുങ്ങുന്നു. ചലച്ചിത്രരംഗത്തെ കലാകാരൻമാരുടെയും ആഗോള പ്രതിഭകളുടെയും അസാധാരണമായ കഥപറച്ചിൽ രീതിയുടെയും സംഗമ ആഘോഷമാണ് മേള . 

 ഈ വർഷത്തെ ഗാല പ്രീമിയർ ഒരു ചലച്ചിത്ര വിരുന്നായിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.ഇത് സിനിമകളുടെയും വെബ് സീരീസുകളുടെയും ഡോക്യുമെൻ്ററികളുടെയും ആകർഷകമായ തിരഞ്ഞെടുപ്പിൽ പ്രകടമാണ്.

 വിവിധ ഭാവങ്ങളിലും ഭാഷകളിലും സംസ്കാരങ്ങളിലുമുള്ള ഒമ്പത് ലോക പ്രീമിയറുകൾ , നാല് ഏഷ്യ പ്രീമിയറുകൾ, ഒരു ഇന്ത്യ പ്രീമിയർ, ഒരു എക്‌സ്‌ക്ലൂസീവ് ഷോകേസ് എന്നിവ ഉൾക്കൊള്ളുന്നതാണ് 2024 ഗാല പ്രീമിയർ വിഭാഗം.

 ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, മലയാളം, തെലുങ്ക് എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഭാഷകളിലെ ചിത്രങ്ങൾ ഇതിൽ അവതരിപ്പിക്കും.

 

 ദി പിയാനോ ലെസൻ, സീറോ സെ റീസ്റ്റാർട്ട്, സാലി മൊഹബത്ത്, സ്നോഫ്ലവർ, പൂനെ ഹൈവേ, ഹസർ വാല ഷോലെ പഹ്‌ലി മനുസ്, ദി മെഹ്താ ബോയ്സ്, ജബ് ഖുലി കിതാബ്, ഹിസാബ് ബരാബർ, മിസിസ്, ഫാർമ, വികടകവി, ഹെഡ്‌ഹണ്ടിംഗ് ടു ബീറ്റ്‌ബോക്‌സിംഗ്, മോന 2, റാണ ദഗ്ഗുബട്ടി ഷോ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

  IFFI 2024 ലെ താരനിബിഡമായ റെഡ് കാർപെറ്റ് പരിപാടികൾ ആകർഷണീയിരിക്കും. പ്രശസ്ത ചലച്ചിത്ര പ്രവർത്തകരും അഭിനേതാക്കളും സിനിമാ ലോകത്തെ മറ്റ് പ്രമുഖരും തങ്ങളുടെ സാന്നിധ്യത്താൽ ഈ പരിപാടിയെ അലങ്കരിക്കും.

റാണ ദഗ്ഗുബട്ടി , വിധു വിനോദ് ചോപ്ര, സന്യ മൽഹോത്ര, വിക്രാന്ത് മാസി, ആർ മാധവൻ, എ ആർ റഹ്മാൻ, സൗരഭ് ശുക്ല എന്നിവരുൾപ്പെടെയുള്ള പ്രമുഖർ റെഡ് കാർപെറ്റിൽ പങ്കെടുക്കും .

ഗാല പ്രീമിയറുകൾ IFFI-യുടെ പാരമ്പര്യത്തിൻ്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. സിനിമാ ലോകത്തെ നിർവചിക്കുന്ന കലാപരമായ കഴിവുകളും പ്രതിഭയും ആഘോഷിക്കുകയും ഉജ്വലമായ സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്യും. 



സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like