ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയുടേയും സംഗീത മർമ്മരവുമായി ,,ഹനുമാന്‍ കൈന്‍ഡ്,, ആൽബം.

സംഗീതപ്രേമികള്‍ക്കിടയില്‍ തരംഗമായി ഹനുമാന്‍ കൈന്‍ഡിന്റെ പുത്തന്‍ സംഗീത വിഡിയോ. 'റണ്‍ ഇറ്റ് അപ്പ്' എന്ന പേരിലൊരുക്കിയ ഗാനത്തിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തെയും കലാവൈവിധ്യത്തെയും ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ് ഹനുമാന്‍ കൈന്‍ഡ്. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോര്‍ത്തിണക്കിയൊരുക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു. മഹാരാഷ്ട്രയിലെ ആയോധന കലാരൂപമായ മര്‍ദാനി ഖേല്‍, കേരളത്തിന്റെ കളരി തുടങ്ങിയവയുടെ ദൃശ്യങ്ങളും പാട്ട് ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നു. പഞ്ചാബിന്റെ ഗട്ക, മണിപ്പൂരിലെ താങ്ത, കേരളത്തിന്റെ ഗരുഡന്‍ തൂക്കം, മലബാറിന്റെ കണ്ടന്നാര്‍ കേളന്‍, വെള്ളാട്ടം തുടങ്ങിയവ മനോഹരമായി ഗാനരംഗത്തില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. ചെണ്ടമേളത്തിന്റെ അകമ്പടി പാട്ടിന്റെ മികവ് കൂട്ടുന്നു. ബിജോയ് ഷെട്ടിയാണ് 'റണ്‍ ഇറ്റ് അപ്പ്' സംവിധാനം ചെയ്തിരിക്കുന്നത്. കല്‍മി ഈണൊമൊരുക്കി. ജന്മജ്‌ലിയ ഡറോസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബ്രൗണ്‍ ക്രൂ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ വാസിം ഹൈദറും അനമയ് പ്രകാശും ചേര്‍ന്ന് മ്യൂസിക് വിഡിയോ നിര്‍മിച്ചിരിക്കുന്നു.


സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like