കേരളത്തെ രൂപപ്പെടുത്തിയത് സാഹിത്യത്തിന്റെ അഗ്നി സാന്നിദ്ധ്യമെന്ന് എം സ്വരാജ്, എം.ടി.യെ ആദരിച്ച് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കമായി.

മലയാളത്തിൻറെ അക്ഷര പൗർണമിയായിരുന്ന എം ടിക്ക് പ്രണമാമർപ്പിച്ച് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് തുടക്കമായി.


സാഹിത്യത്തിൻ്റെ " അഗ്നിസാനിധ്യ"മാണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയതെന്ന്,സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എഴുത്തുകാരനും ദേശാഭിമാനി റസിഡൻറ് എഡിറ്ററുമായ എം സ്വരാജ് അഭിപ്രായപ്പെട്ടു. 


സാമൂഹ്യ നവോത്ഥാനത്തിന്റെ മൂല്യങ്ങളാലാണ് കേരളം പുരോഗമന ആശയങ്ങളാൻ രൂപപ്പെട്ടത്.


വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിലെ ആദ്യദിനത്തിൽ വായന,  എഴുത്ത് , രാഷ്ട്രീയം എന്ന വിഷയത്തിൽ  നമിത എൻ സിയുമായി സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 


വർഗ്ഗീയ കാലുഷ്യത്തിന്റെ നിഴലുകൾ 

ഇന്ന് എഴുത്തുകാർക്ക് മേൽ ഭയം അടിച്ചേൽപ്പിച്ച്  ശക്തിപ്പെടുകയാണ്. 

ഈ വിപൽ സൂചനകളെ

പ്രതിരോധിച്ചുള്ള  സാമൂഹികമാറ്റം അനിവാര്യമാണ്. അതുകൊണ്ട് തന്നെ സാമൂഹിക പ്രതിജ്ഞാബദ്ധതയുള്ള സാഹിത്യ രചനകൾ കാലഘട്ടത്തിന്  ആവശ്യമാണെന്ന് സ്വരാജ് പറഞ്ഞു. 


സാഹിത്യത്തിന് സാമുഹിക നവീകരണത്തെ സ്വാധീനിക്കാൻ സാധിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. "അങ്കിൾ ടോംസ് കാബിൻ " എന്ന പുസ്തകമാണ് പിന്നീട്  അമേരിക്കയിലെ അടിമത്തം നിയമപരമായി നിർത്തലാക്കാൻ കാരണമായതെന്നത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സാമുഹിക ഉന്നതിക്കും പ്രതികരണശേഷിയുള്ള ജനതയെ വാർക്കുന്നതിനും സാംസ്കാരിക മുന്നേറ്റം അനിവാര്യമാണെന്നും  ഓരോ കൃതിക്കും അറിഞ്ഞോ അറിയാതെയോ ഓരോ സാമുഹിക ദൗത്യമുണ്ട്. 

പുസ്തകങ്ങൾ നവീകരണത്തിൻ്റെ മാധ്യമമാണെന്നും വ്യക്തിപരമായും സാമൂഹികമായും  പുസ്തകങ്ങൾ നവീകരണ പ്രക്രിയയ്ക്ക് ഊർജ്ജം നൽകുന്നു. കാൻഫെഡ് പ്രവർത്തകനായ അച്ഛന്റെ  പുസ്തകശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങൾ വായിച്ചാണ് തന്നിൽ വായനാശീലം ഉരുവപ്പെട്ടതെന്നും  അദ്ദേഹം പറഞ്ഞു. 




മലയാളത്തിന്റെ  ഹൃദയാക്ഷരമായ എം.ടി. വാസുദേവൻ നായർക്ക്  പ്രണാമം അർപ്പിച്ചുകൊണ്ട് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചത്.


വയനാടിനെ ഏൽപ്പിച്ച ഉരുൾ ദുരന്തത്തിന് ശേഷം നടക്കുന്ന 

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സാഹിത്യത്തിന്റെ സാമൂഹിക- പാരിസ്ഥിതീക - രാഷ്ട്രീയ - സർഗ്ഗാത്മക പ്രസക്തി ഇഴ പിരിച്ച് ചർച്ച ചെയ്യും. ഫെസ്റ്റ് 29 ന് സമാപിക്കും


സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like