മാനവീകതയും നവീകരണവും,, ചർച്ചയാക്കി, ആർക്കിടെക്സ് ദക്ഷിണേ മേഖല സമ്മേളനം വയനാട്ടിൽ



ദക്ഷിണ മേഖലയിലെ ആർക്കിടെക്ടുമാരുടെ സമ്മേളനം നവംബർ 29 നും 30 നും വയനാട്ടിലെ വൈത്തിരി വില്ലേജ് റിസോർട്ടിൽ നടക്കും.


ദക്ഷിണേന്ത്യയിലെ ആർക്കിടെക്ടുമാർ പങ്കെടുക്കുന്ന സമ്മേളനം ഐ.ഐ.എ കേരള ചാപ്റ്ററിന് വേണ്ടി കണ്ണൂർ സെന്ററാണ് സംഘടിപ്പിക്കുന്നത്.


വാസ്തുകലയിലെ നൂതനമായ ആശയങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമ്മേളനം,,ബ്രിഡ്ജിങ്ങ് ബൈനറീസ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി മാനവീകതയും സമൂഹവും നവീകരണവും എന്നീ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.


വയനാട് ദുരന്ത പശ്ചാത്തലത്തിൽ പരിസ്ഥിതി സൗഹാർദ്ദ നിർമ്മാണ പ്രവർത്തനങ്ങളിലും ആർക്കിടെക്സുകളുടെ റോൾ നിർണ്ണായകമായ സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്.



സമ്മേളനത്തോടനുബസിച്ച് അത്യാധുനീക നിർമ്മാണ സാമഗ്രികളുടെ പ്രദർശനവും നടക്കും.


വയനാടിന്റെ തനത് പ്രകൃതി, പക്ഷി നിരീക്ഷണം എന്നിവ അനുഭവിക്കാൻ ഉള്ള അവസരവുമൊരുക്കിയിട്ടുണ്ട്.


2016 ലെ 

പ്രിറ്റ്സ്കർ അവാർഡ് ജേതാവ് അല ഹാൻഡ്രോ അരവന ഉൾപ്പെടെ ഏറ്റവും മികച്ച പ്രഭാഷകർക്കൊപ്പം ദേശീയ - അന്തർ ദേശീയ തലങ്ങളിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.




സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like