സ്മാർട്ടാകും റോഡുകൾ.
- Posted on May 16, 2025
- News
- By Goutham prakash
- 134 Views
പ്രത്യേക ലേഖകൻ.
അതിവേഗത്തിൽ മുന്നേറാൻ സംസ്ഥാനത്ത് നൂതന നിലവാരത്തിൽ നവീകരിച്ച അറുപതിലധികം റോഡുകൾ കൂടി ഒരുമിച്ച് നാടിന് സമർപ്പിക്കുകയാണ്.
14 ജില്ലകളിലുമായി പൊതുമരാമത്ത് വകുപ്പിൻ്റെ 50 ഓളം റോഡുകളും തിരുവനന്തപുരം നഗരത്തിലെ 12 സ്മാർട്ട് റോഡുകളുമാണ് ഇവ.
തിരുവനന്തപുരം ജില്ലയിൽ നാല്, കൊല്ലത്തും പത്തനംതിട്ടയിലും രണ്ട് വീതം, ആലപ്പുഴയിൽ നാല്, കോട്ടയത്തും ഇടുക്കിയിലും അഞ്ച് വീതം, എറണാകുളത്ത് എട്ട്, തൃശൂരിൽ ആറ് , പാലക്കാട്ട് മൂന്ന്, മലപ്പുറത്ത് നാല്, കോഴിക്കോട്ടും വയനാടും ഒന്നു വീതം, കണ്ണൂരും കാസർകോടും രണ്ട് വീതം റോഡുകളാണ് പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്നത്.
തലസ്ഥാന നഗരത്തിലെ 12 സ്മാർട്ട് റോഡുകളിൽ വഴി വിളക്കുകൾ, ടൈലുകൾ പാകിയ നടപ്പാതകൾ, പുതിയ ഓടകൾ, അണ്ടർ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിളുകൾ, പുനർനിർമിച്ച സ്വീവറേജ് പൈപ്പുകൾ, സൈക്കിൾ ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം മാനവീയം വീഥിയിൽ മെയ് 16 ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കും.
