ഗാസ യുദ്ധം, മനുഷ്യ വംശത്തെ ഉന്മൂലനം ചെയ്യുന്ന കുറ്റങ്ങൾ ലോക മനസ്സാക്ഷിയോടുള്ള അനീതി : യു. എൻ. റിപ്പോർട്ട്
- Posted on June 13, 2024
- News
- By Arpana S Prasad
- 286 Views
ഒക്ടോബർ ഏഴിന് ഇസ്രായേൽ ഹമാസിന് നേരെ നടത്തിയ ആക്രമണം, ഹമാസ് നടത്തിയ തിരിച്ചടി, എന്നീ കുറ്റ കൃത്യങ്ങളെ ആധാരമാക്കി രണ്ട് റിപ്പോർട്ടുകളാണ് യു. എൻ. കമ്മീഷൻ തയ്യാറാക്കിയത്
മനുഷ്യ മനസ്സാക്ഷിയെ നൊമ്പരപ്പെടുത്തിയ ഗാസ യുദ്ധം മനുഷ്യ വംശത്തെ ഉൻമൂലനം ചെയ്യുന്ന കുറ്റങ്ങളാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ ( യു. എൻ ) അന്വേഷണ റിപ്പോർട്ട്.പ്രഥമ ഘട്ടത്തിൽ ഇസ്രായേലും ഹമാസും യുദ്ധ കുറ്റങ്ങൾ ചെയ്തു.
വൻ ആൾകൂട്ട കുരുതി നടത്തിയ ഇസ്രായേൽ പ്രവർത്തികൾ മനുഷ്യ വംശത്തിനെതിരായ കുറ്റങ്ങളാണ്. ഒക്ടോബർ ഏഴിന് ഇസ്രായേൽ ഹമാസിന് നേരെ നടത്തിയ ആക്രമണം, ഹമാസ് നടത്തിയ തിരിച്ചടി, എന്നീ കുറ്റ കൃത്യങ്ങളെ
ആധാരമാക്കി രണ്ട് റിപ്പോർട്ടുകളാണ് യു. എൻ. കമ്മീഷൻ തയ്യാറാക്കിയത്.
അന്വേഷണത്തോട് ഒട്ടും സഹകരിക്കാതെ ഇസ്രായേൽ മുഖം തിരിച്ച് നിന്നു, അന്വേഷണം ഇസ്രായേൽ വിരു ദ്ധമാണെന്നായിരുന്നു ഇസ്രായേൽ ന്യായീകരണം. 128 പേജ് ഉള്ള ദീർഘമായ റിപ്പോർട്ടിൽ
ഉയർന്ന തോതിൽ നശീകരണ ശേഷിയുള്ള 84 ബോംബുകൾ വർഷിച്ചതായി വെളിപ്പെടുത്തുന്നു. ഗാസയിലുള്ളവർക്ക് ആഹാരം, വെള്ളം, പാർപ്പിടം, മരുന്ന് തുടങ്ങിയ പ്രാഥമീക ആവശ്യ വസ്തുക്കൾ നിഷേധിച്ചതോടൊപ്പം, മനസ്സാക്ഷിയുള്ളവർ അത് കൊടുക്കാൻ ശ്രമിച്ചപ്പോൾ അത് ഒട്ടും കരുണയില്ലാതെ അത് തടഞ്ഞു.
ആർക്ക് വേണ്ടിയാണീ യുദ്ധം, ഇരകളാകുന്നവരോ പാവപ്പെട്ടവരും നിസ്സഹായരും ആണ്. ഭൂ ആവാസ വ്യവസ്ഥയും മനുഷ്യ വംശഹത്യയും നടത്തുന്നവർ മനുഷ്യ വംശത്തെയും ഭൂമിയുടെ നില നില്പിനേയും ആണ് ഉന്മൂലനം ചെയ്യുന്നത്.
ഹമാസും ഇസ്രായേലും ഒരു ലോക നീതിയും അംഗീകരിക്കാതെയാണ് വംശ ഹത്യയുമായി മുന്നേറുന്നത് അത്യന്തം ഖേദകരമാണ്. യു. എൻ. റിപ്പോർട്ടൊന്നും ഈ യുദ്ധ വെറിയന്മാരുടെ കണ്ണ് തുറപ്പിക്കില്ല എന്നാണ് മനുഷ്യ മനസ്സാക്ഷിയുളളവരെ ആശങ്കപ്പെടുത്തുന്നത്.

