സർവ്വേ താൽക്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയതിനാൽ ജീവിതം പ്രതിസന്ധിയിൽ.
- Posted on April 08, 2025
- News
- By Goutham prakash
- 294 Views
ഭൂമിയുടെ മുക്കും മൂലയും വന്യമൃഗങ്ങളെയും പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് യാതൊരു സുരക്ഷാ മാർഗങ്ങളും ഇല്ലാതെ വിവിധ വില്ലേജുകളിൽ സേവനം ചെയ്യുന്ന സർവ്വേ താല്ക്കാലിക ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ട് മാസത്തിലധികമായി. ഇവരിൽ പലരും ഈ ശമ്പളം കൊണ്ട് കുടുംബം പോറ്റുന്നവർ ആണ്. എല്ലാ മാസവും പത്താം തിയ്യതിക്കുള്ളിലെങ്കിലും ശമ്പളം ലഭ്യമാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്ന് ജീവനക്കാർ താല്പര്യപ്പെട്ടു.
സർവ്വേ ജീവനക്കാരെ ഫീൽഡിൽ എത്തിക്കാനുള്ള വാഹനത്തിനും ബന്ധപ്പെട്ട ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ട് മൂന്ന് മാസത്തിലധികമായിട്ടുണ്ട്.
അധികൃതർ എന്ന് ഈ നിലപാടിനെതിരെ കണ്ണു കണ്ണു തുറക്കും എന്നാണ് ജീവനക്കാരുടെ പ്രതീക്ഷ നശിച്ച ചോദ്യം.
