പത്രപ്രവർത്തക ജോലി സിനിമാ ജീവിതത്തെ സ്വാധീനിച്ചു: ആഗ്‌നസ് ഗൊദാർദ്
- Posted on December 15, 2024
- News
- By Goutham prakash
- 246 Views
പത്രപ്രവർത്തക ജോലിയും അച്ഛന്റെ
ഫോട്ടോഗ്രഫിയും സിനിമാ ജീവിതത്തെ
ആഴത്തിൽ സ്വാധീനിച്ചതായി
ഐ.എഫ്.എഫ്.കെ. ജൂറി ചെയർപേഴ്‌സണും
വിഖ്യാത ചലച്ചിത്രകാരിയുമായ ആഗ്‌നസ്
ഗൊദാർദ് അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമായി
രണ്ടാം ദിനംനിളാ തിയറ്ററിൽ നടന്ന ഇൻ
കോൺവർസേഷൻ പരിപാടിയിൽ നിരൂപക
നന്ദിനി രാംനാഥുമായി
സംവദിക്കുകയായിരുന്നുആഗ്‌നസ്.
വിഖ്യാത ചലച്ചിത്രകാരി ക്ലയർ ഡെന്നീസുമായി
ദീർഘകാലം നീണ്ട ചലച്ചിത്ര സഹകരണം
മികച്ച അനുഭവമായിരുന്നു.
ഈസഹകരണത്തിലൂടെ പ്രേഷകശ്രദ്ധയും
നിരൂപകപ്രശംസയും നേടിയ നിരവധി
ചിത്രങ്ങളുണ്ടായി. ബ്യൂ
ട്രവയിൽസിനിമാജീവിതത്തിലെ
നാഴികകല്ലാണ്. ദൃശ്യങ്ങളുപയോഗിച്ച് കഥ
പറയാനുള്ള താത്പര്യമാണ്
തന്നെസിനിമാലോകത്തെത്തിച്ചത്.
അതുകൊണ്ടുതന്നെ സിനിമയിലെ
ഛായാഗ്രഹണ ജോലി അർപ്പണ
ബോധത്തോടെ ചെയ്യാൻകഴിയുന്നു.
ഫിലിം മാർക്കറ്റ് എന്ന ആശയം മികച്ചതാണ്.
പ്രേഷകശ്രദ്ധ കൊണ്ടും ചിത്രങ്ങളുടെ നിലവാരം
കൊണ്ടും മികച്ചു നിൽക്കുന്നകേരള രാജ്യാന്തര
ചലച്ചിത്രമേളയിൽ ചിത്രങ്ങളെ ആഗോള
സിനിമാവിപണിയുമായും മേളകളുമായും
സഹകരിക്കാൻ ഇതുസഹായിക്കുന്നുണ്ട്.
പുതിയ സാധ്യതകളും സാങ്കേതിക വിദ്യകളും
സർഗാത്മകതയുടെ അതിരുകൾ ഭേദിക്കാൻ
യുവതയെസഹായിക്കുന്നുണ്ട്. ആൾ വി
ഇമേജിൻ ആസ് എ ലൈറ്റ് എന്ന സിനിമ
സൂക്ഷ്മതയുള്ള കഥ പറച്ചിലിന്റെ
മികച്ചഉദാഹരണമാണെന്നും ആഗ്‌നസ്
ഗൊദാർദ് അഭിപ്രായപ്പെട്ടു.
