അനന്തന് കാട്,, എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി.
- Posted on June 11, 2025
- News
- By Goutham prakash
- 206 Views
സി.ഡി. സുനീഷ്
മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന അനന്തന് കാട് എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ആര്യ നായകനാകുന്ന സിനിമില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മലയാള സിനിമയുടെ തന്നെ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളായ ചിത്രങ്ങളുടെ സൃഷ്ടാവായ മുരളി ഗോപിയാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജ്നീഷ് ലോകനാഥ്. ഇന്ദ്രന്‍സ് , മുരളി ഗോപി , ദേവ് മോഹന്‍ , അപ്പാനി ശരത് , വിജയരാഘവന്, നിഖില വിമല്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ എന്നീ നിരവധി താര നിര ഈ ചിത്രത്തിലുണ്ട്
