രാജ്യത്തെ വെർച്വൽ അറസ്‌റ്റ്‌ തട്ടിപ്പുകളിലെ മുഖ്യസൂത്രധാരനായ രാജ്യാന്തരകുറ്റവാളിയെ കുടുക്കി സൈബർ ക്രൈം പോലീസ്.

രാജ്യത്തെ വെർച്വൽ അറസ്‌റ്റ്‌ തട്ടിപ്പുകളിലെ മുഖ്യസൂത്രധാരനായ രാജ്യാന്തരകുറ്റവാളിയെ കുടുക്കി കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ്‌. 

പശ്ചിമബംഗാളിലെ ബിജെപി നേതാവും യുവമോർച്ച കൃഷ്‌ണഗഞ്ച്‌ മണ്ഡലം പ്രസിഡന്റുമായ ലിങ്കൺ ബിശ്വാസാണ്‌ (27) അറസ്‌റ്റിലായത്‌. 

കാക്കനാട്‌ സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന്‌ 4.12 കോടി രൂപ തട്ടിയെടുത്ത കേസിലാണ്‌ അറസ്‌റ്റ്‌. 

മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ (22), കെ പി മിഷാബ് (21) എന്നിവരടക്കം 15 പേരെ നേരത്തേ കേസിൽ അറസ്‌റ്റു ചെയ്‌തിരുന്നു. 

ഇയാൾക്ക്‌ ചൈനയിലെയും കംബോഡിയയിലെയും സൈബർ തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. 

ബംഗ്ലാദേശ്‌ അതിർത്തിയായ കൃഷ്‌ണഗഞ്ചിലെത്തി സാഹസികമായാണ്‌ മുഖ്യസൂത്രധാരനെ കുടുക്കിയത്‌. ചൊവ്വ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. വിശദമായി ചോദ്യംചെയ്യും. 

കേരളത്തിലെ അമ്പതോളം വെർച്വൽ അറസ്‌റ്റ്‌ ഭീഷണി തട്ടിപ്പുകൾക്കുപിന്നിൽ ഇയാളാണ്‌. കൊച്ചിയിൽനിന്നുമാത്രം 25 കോടി തട്ടി. 

രാജസ്ഥാൻ, ഹരിയാന, മുംബൈ എന്നിവിടങ്ങളിലെല്ലാം കൂട്ടാളികളുണ്ട്‌. തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറൻസിയാക്കാൻ ഉപയോഗിച്ചെന്ന് സംശയം ഉണ്ട്.

പശ്ചിമബംഗാളിലെ ബിജെപി നേതാവും യുവമോർച്ച കൃഷ്‌ണഗഞ്ച്‌ മണ്ഡലം പ്രസിഡന്റുമായ ലിങ്കൺ ബിശ്വാസാണ്‌ (27) അറസ്‌റ്റിലായത്‌. 

കാക്കനാട്‌ സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന്‌ 4.12 കോടി രൂപ തട്ടിയെടുത്ത കേസിലാണ്‌ അറസ്‌റ്റ്‌. 

മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ (22), കെ പി മിഷാബ് (21) എന്നിവരടക്കം 15 പേരെ നേരത്തേ കേസിൽ അറസ്‌റ്റു ചെയ്‌തിരുന്നു. 

ഇയാൾക്ക്‌ ചൈനയിലെയും കംബോഡിയയിലെയും സൈബർ തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. 

ബംഗ്ലാദേശ്‌ അതിർത്തിയായ കൃഷ്‌ണഗഞ്ചിലെത്തി സാഹസികമായാണ്‌ മുഖ്യസൂത്രധാരനെ കുടുക്കിയത്‌. ചൊവ്വ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. വിശദമായി ചോദ്യംചെയ്യും. 

കേരളത്തിലെ അമ്പതോളം വെർച്വൽ അറസ്‌റ്റ്‌ ഭീഷണി തട്ടിപ്പുകൾക്കുപിന്നിൽ ഇയാളാണ്‌. കൊച്ചിയിൽനിന്നുമാത്രം 25 കോടി തട്ടി. 

രാജസ്ഥാൻ, ഹരിയാന, മുംബൈ എന്നിവിടങ്ങളിലെല്ലാം കൂട്ടാളികളുണ്ട്‌. തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറൻസിയാക്കിയതായാണ്‌ സംശയം.

Author
Citizen Journalist

Goutham prakash

No description...

You May Also Like