ശബരിമല,യാത്രക്കിനി ബുദ്ധിമുട്ടില്ല :വിപുലമായ തയ്യാറെടുപ്പുമായി കെഎസ്ആര്‍ടിസി.
- Posted on November 30, 2024
- News
- By Goutham prakash
- 285 Views
കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന
സ്ഥലത്തേക്ക് ബസ്
ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട്
പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ
തയ്യാറെടുപ്പുകളാണ്കെഎസ്ആര്‍ടിസി
നടത്തുന്നത്. ദീർഘദൂര സർവീസ് ,
നിലയ്ക്കൽ ചെയിൻ സർവീസ്
എന്നിവയ്ക്കായി 200 ബസുകളാണ്
ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക്
മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന്
പുറമെയാണ് മറ്റ് ഡിപ്പോകളിൽ
നിന്നുള്ളഓപ്പറേഷനുകൾ.
പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള
ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍
നിന്നാണ് ആരംഭിക്കുക. ദീര്‍ഘദൂരബസുകള്‍
പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ഓപ്പറേറ്റ്
ചെയ്യുന്നു. ചെങ്ങന്നൂര്‍, തിരുവനന്തപുരം,
എറണാകുളം, കുമളി, കോട്ടയം,എരുമേലി
,പത്തനംതിട്ട , കമ്പം, തേനി, പഴനി, തെങ്കാശി
തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര
സര്‍വീസുകളുണ്ട് . കുറഞ്ഞത് 40
പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക്
പ്രത്യേക ചാര്‍ട്ടേഡ് ബസ് സർവീസും ലഭ്യമാണ്.
ത്രിവേണിയിൽനിന്ന് തീർത്ഥാടകരെ പമ്പ
ബസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് മൂന്ന്
ബസുകളാണ് സൗജന്യ സർവീസ്
നടത്തുന്നത്.
തീർത്ഥാടകർക്കായുള്ള കൺട്രോൾ
റൂം നമ്പർ 9446592999 ,
നിലയ്ക്കൽ 9188526703,
ത്രിവേണി 9497024092,
പമ്പ9447577119
