ചെറു ക്ഷേത്രങ്ങൾക്ക് ധനസഹായം നൽകി ഗുരുവായൂർ ദേവസ്വം.

ഗുരുവായൂർ ദേവസ്വം മധ്യമേഖലാ ക്ഷേത്ര ധനസഹായ വിതരണം ദേവസ്വം മന്ത്രി .വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ 662 ക്ഷേത്രങ്ങൾക്കായി നാലു കോടി മുപ്പത്തിയാറ് ലക്ഷത്തി മുപ്പത്തയ്യായിരം രൂപയുടെ ധനസഹായമാണ് നൽകിയത്. വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക്  സഹായം നൽകുന്ന ഗുരുവായൂർ ദേവസ്വം ഏറ്റവും അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് മന്ത്രി  വി.എൻ.വാസവൻ പറഞ്ഞു. ദേവസ്വം ഗോശാലയുടെ ഉദ്ഘാടനവും തെക്കേനടയിൽ നിർമ്മിക്കുന്ന പുതിയ നടപ്പന്തലിൻ്റെ ശിലാസ്ഥാപനവും മന്ത്രി നിർവ്വഹിച്ചു.ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനായി. ശ്രീ.എൻ.കെ. അക്ബർ എം എൽ എ വിശിഷ്ടാതിഥിയായി പങ്കെടുത്തു. നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ് സ്വാഗതവും മനോജ് ബി നായർ നന്ദിയും രേഖപ്പെടുത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഗോശാല നിർമ്മിച്ചു നൽകിയ എ.വി.മാണിക്യം ട്രസ്റ്റ് ഡയറക്ടർ ഹരി, ശ്രീ.ശരവണ്, ഗോശാലയുടെ നിർമ്മാണ പ്രവൃത്തി കരാർ എടുത്ത ലാൻഡ് മാർക്ക് ബിൽഡേഴ്സിനു വേണ്ടി ശ്രീനിവാസൻ ,നടപ്പന്തൽ നിർമ്മിച്ചു നൽകുന്ന ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം പ്രസിഡൻ്റ് മണി ചന്ദിരൻ, ശ്രീരംഗ മണി എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു

Author
Citizen Journalist

Goutham prakash

No description...

You May Also Like