വയനാട്‌ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം ടീം അംഗങ്ങളെ അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്


വയനാട് വൈത്തിരി താലൂക്ക് ആസ്ഥാന

 ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് സന്ധി

 മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

 വിജയകരമായിപൂര്‍ത്തീകരിച്ചുപൊഴുതന

 സ്വദേശിനിയായ 71 വയസുകാരിയ്ക്കാണ്

 ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

 സ്വകാര്യആശുപത്രിയില്‍ ലക്ഷങ്ങള്‍ ചിലവ്

 വരുന്ന ശസ്ത്രക്രിയ സര്‍ക്കാരിന്റെ ആരോഗ്യ

 സുരക്ഷ പദ്ധതിയിലുള്‍പ്പെടുത്തി

 പൂര്‍ണമായുംസൗജന്യമായാണ്

 പൂര്‍ത്തീകരിച്ചത് സര്‍ക്കാരിന്റെ 

കാലത്ത് പ്രവര്‍ത്തനസജ്ജമാക്കിയ കെട്ടിട

 സമുച്ചയത്തിലെ ഓപ്പറേഷന്‍തീയറ്ററിലാണ്

 ശസ്ത്രക്രിയ നടത്തിയത് എന്ന

 പ്രത്യേകതയുമുണ്ട്രണ്ട് മാസം കൊണ്ട് 22

 മുട്ടുമാറ്റിവയ്ക്കല്‍ശസ്ത്രക്രിയകളാണ് 

ഇവിടെ നടത്തിയത്.



വിജയകരമായ ശസ്ത്രക്രിയ നടത്തിയ മുഴുവന്‍

 ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി

 വീണാ ജോര്‍ജ് അഭിനന്ദിച്ചുരോഗിയുമായി

 മന്ത്രി സംസാരിച്ചുടിസിദ്ദിഖ് എംഎല്‍എയുടെ

 ഫോണിലൂടെ വീഡിയോ കോള്‍ മുഖേനയാണ്

 മന്ത്രിആശുപത്രിയിലെ രോഗിയുമായി

 സംസാരിച്ചത്.


ഇടുപ്പുവേദനയെ തുടര്‍ന്നാണ് വൈത്തിരി

 താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ 71

 കാരിയായ തങ്കം ചികിത്സ തേടിയത്.

 ഇടുപ്പ്വേദന കാരണം നടക്കുവാനോ

 ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുവാനോ

 സാധിക്കാത്ത അവസ്ഥയിലാണ്

 അവര്‍ആശുപത്രിയില്‍ ചികിത്സ

 തേടിയെത്തിയത്പരിശോധനയില്‍ ഇടുപ്പ്

 സന്ധി പൂര്‍ണമായും തേയ്മാനം ബാധിച്ച്

 നശിച്ചതായികണ്ടെത്തിഇതിനെത്തുടര്‍ന്നാണ്

 സങ്കീര്‍ണമായ ഇടുപ്പ് മാറ്റിവയ്ക്കല്‍

 ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

 വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം 

രോഗി സുഖം പ്രാപിച്ചു വരുന്നു.



വയനാട് ജില്ലയിലെ രണ്ടാമത്തെ ഇടുപ്പ്

 മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് വൈത്തിരി

 താലൂക്ക് ആശുപത്രിയില്‍ നടത്തിയത്കഴിഞ്ഞ

 വര്‍ഷം മാനന്തവാടി മെഡിക്കല്‍ കോളേജില്‍

 സിക്കിള്‍ സെല്‍ രോഗിക്ക് ഇടുപ്പ് മാറ്റിവയ്ക്കല്‍

 ശസ്ത്രക്രിയനടത്തിയിരുന്നുജില്ലയിലെ

 താലൂക്ക് ആശുപത്രിയിലെ ആദ്യത്തെ ഇടുപ്പ്

 മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്.


ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തിലെ

 ഡോക്ടര്‍മാരായ ഡോരാജഗോപാലന്‍,

 ഡോനിഖില്‍ നാരായണന്‍,

 അനസ്‌തേഷ്യവിഭാഗം ഡോക്ടര്‍മാരായ 

ഡോസക്കീര്‍ ഹുസൈന്‍ഡോസ്വാതി

 സുതന്‍ എന്നിവര്‍ ശസ്ത്രക്രിയക്ക് 

നേതൃത്വം നല്‍കിഡോജെയിന്‍ഹെഡ്

 നഴ്സ് റെജി മോള്‍നഴ്സിംഗ് ഓഫീസര്‍മാരായ

 മിനു ദേവസ്യഅശ്വതി ചന്ദ്രന്‍അനസ്‌തേഷ്യ

 ടെക്നീഷ്യന്‍അഭിജിത്ത്നഴ്സിംഗ്

 അസിസ്റ്റന്റ്മാരായ റസിയഷിജി

 എന്നിവരടങ്ങുന്ന സംഘമാണ് ഇടുപ്പ്

 മാറ്റിവെക്കല്‍ ശസ്ത്രക്രിയവിജയകരമായി

 പൂര്‍ത്തീകരിച്ചത്ആശുപത്രി സൂപ്രണ്ട് 

ഡോഷിജിന്‍ ജോണ്‍ ആളൂര്‍ പ്രവര്‍ത്തനങ്ങള്‍

 ഏകോപിപ്പിച്ചു.



സ്വന്തം ലേഖിക.


Author
Citizen Journalist

Goutham prakash

No description...

You May Also Like