കെ.സി.എ അന്തർ ജില്ലാ അണ്ടർ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയെ തകർത്ത് തിരുവനന്തപുരം.

ആലപ്പുഴ: കെസിഎ അന്തർ ജില്ലാ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയ്ക്കെതിരെ അനായാസ വിജയവുമായി തിരുവനന്തപുരം. ഒൻപത് വിക്കറ്റിനായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. ടൂർണമെന്റിൽ തിരുവനന്തപുരത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്.


ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴ 24.1 ഓവറിൽ 139 റൺസിന് ഓൾ ഔട്ടായി. 54 റൺസെടുത്ത നിളയാണ് ആലപ്പുഴയുടെ ടോപ് സ്കോറർ. 28 റൺസെടുത്ത പാർവ്വതിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തിരുവനന്തപുരത്തിന് വേണ്ടി ആദ്യ, ഷനിത എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.


മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തിരുവനന്തപുരം 18.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഉർവ്വശിയും ശിവാനിയും ചേർന്ന 127 റൺസിന്റെ കൂട്ടുകെട്ടാണ് തിരുവനന്തപുരത്തിന് അനായാസ വിജയം ഒരുക്കിയത്. ഉർവ്വശി 60 റൺസും ശിവാനി 67 റൺസുമായി പുറത്താകാതെ നിന്നു. കൊല്ലവും പത്തനംതിട്ടയും തമ്മിലുള്ള മറ്റൊരു മത്സരം മഴ മൂലം ഉപേക്ഷിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like