ലഹരി മാഫിയക്കെതിരെ ശക്തമായ താക്കീതുമായി മനുഷ്യചങ്ങല കണ്ണികളായത് ആയിരങ്ങൾ

മുക്കം: 

ലഹരി മയക്കു മരുന്നുകളുടെ വ്യാപന 

 പശ്ചാത്തലത്തിൽ

 ലഹരിക്കെതിരെ  കൈകോർക്കാം എന്ന ശീർഷകത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ അണിനിരന്നത് ആയിരങ്ങൾ.

ചുള്ളിക്കാപറമ്പ് - ചെറുവാടി - കുറു വാടങ്ങൽ -പൊറ്റമ്മൽ- കാവിലട - പന്നിക്കോട് - തേനേങ്ങപറമ്പ് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 5 കിലോമീറ്റർ നീളത്തിൽ നടന്ന മനുഷ്യ ചങ്ങലയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കണ്ണികളായി.

 രാവിലെ 9 മണിക്ക് ബഹുജനങ്ങൾ വലയം ചെയ്യുന്ന രീതിയിലായിരുന്നു ചങ്ങല ഒരുക്കിയത്. പലയിടങ്ങളിലും മനുഷ്യചങ്ങല മനുഷ്യമതിലായി മാറി. മനുഷ്യ ചങ്ങലയിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞയും നടന്നു. ജനകീയ കമ്മറ്റി നേതൃത്വത്തിൽ നടന്ന ചങ്ങലയിൽ 

ലിൻേറാ ജോസഫ് എം.എൽ.എ ,  ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു , വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ, സുഹറ വെള്ളങ്ങോട്ട് , ബാബു പൊലുക്കുന്നത്ത് , എം ടി റിയാസ് , ആയിഷ ചേലപ്പുറത്ത് , കെജി സീനത്ത് , ഇ രമേഷ് ബാബു , മോയിൻകുട്ടി മാസ്റ്റർ , എം എ അസീസ് ഫൈസി , ഇ.എൻ ഇബ്രാഹിം മൗലവി,

ബാബു മൂലയിൽ , കെ പി യു അലി ,  അസ്‌ലം ചെറുവാടി ,

 ,  ഗോപാലൻ കൂനൂർ, ഉണ്ണി കൊട്ടാരത്തിൽ, ജബ്ബാർ പുറായിൽ, സി.ഹരീഷ്, യു.പി മമ്മദ്, കരീം പഴങ്കൽ , AC മൊയ്തീൻ , അഷ്റഫ് കൊളക്കാടൻ , ജമാൽ ചെർവാടി ,  ബഷീർ പുതിയോട്ടിൽ , കുട്ടി ഹസ്സൻ പരവരി എന്നീ പ്രമുഖർ പങ്കെടുത്തു. കെ.വി സലാം മാസ്റ്റർ , ശരീഫ് അക്കരപറമ്പ്  , നസീർ ചെറുവാടി , കെ.സി അൻവർ , കെ.വി.നൗഷാദ് , നിയാസ് ചേറ്റൂർ , യാസർ മനാഫ് എന്നിവർ മനുഷ്യചങ്ങലക്ക് നേതൃത്വം കൊടുത്തു.

ലഹരിക്കെതിരെയുള്ള ബോധവത്കരണവും ലഹരി വിൽപ്പനക്കെതിരെയുള്ള ജാഗ്രതയും പ്രതിരോധവും ഉദ്ദേശിച്ചുകൊണ്ട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ രൂപത്തിൽ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ജനകീയ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു  . മുഴുവൻ ജനങ്ങളുടെയും സംയുക്ത പങ്കാളിത്വത്തോടെ വിവിധ പ്രദേശങ്ങളിൽ ലഹരിക്കെതിരെ ജനകീയ പ്രതിരോധ കമ്മിറ്റികൾ രൂപികരിച്ചിരിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like