രാജ്യത്തെ അതിവേഗം വളരുന്ന ബ്രാന്‍ഡായി അദാനി ഗ്രൂപ്പ്.

 *സി.ഡി. സുനീഷ്.* 

രാജ്യത്തെ അതിവേഗം വളരുന്ന ബ്രാന്‍ഡായി അദാനി ഗ്രൂപ്പ്. അതിവേഗത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തില്‍ അധിഷ്ഠിതമായ വളര്‍ച്ചയാണ് അദാനി ഗ്രൂപ്പിനെ ഈ നേട്ടത്തിന് ഉടമയാക്കിയതെന്ന് ബ്രാന്‍ഡ് ഫിനാന്‍സിന്റെ മോസ്റ്റ് വാല്യൂബിള്‍ ഇന്ത്യന്‍ ബ്രാന്‍ഡ്‌സ് 2025 റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ 3.55 ബില്യന്‍ ഡോളറിന്റെ (ഏകദേശം 30,000 കോടി രൂപ) മൂല്യമുണ്ടായിരുന്ന അദാനി ഗ്രൂപ്പ് നിലവില്‍ 6.46 ബില്യന്‍ ഡോളര്‍ (ഏകദേശം 55,000 കോടി രൂപ) കമ്പനിയാണ്. ഒരു കൊല്ലത്തില്‍ കമ്പനിയുടെ മൂല്യത്തിലുണ്ടായ മാറ്റം 2.91 ബില്യന്‍ ഡോളര്‍ അതായത് ഏകദേശം 24,800 കോടി രൂപയാണ്. 2023ല്‍ റിപ്പോര്‍ട്ട് ചെയ്ത കമ്പനിയുടെ ആകെ മൂല്യത്തിനേക്കാള്‍ കൂടുതലാണിത്. ഇന്ത്യയിലെ ടോപ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ 16-ാം സ്ഥാനത്ത് നിന്നും 13ലെത്താനും ഇത് അദാനി ഗ്രൂപ്പിനെ സഹായിച്ചു. കമ്പനിയുടെ ബ്രാന്‍ഡ് വാല്യൂ ഇക്കാലയളവില്‍ 82 ശതമാനം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് തുടരുന്നു. അതേസമയം, ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡായി ഇക്കുറിയും ടാറ്റ ഗ്രൂപ്പിനെ തന്നെ തിരഞ്ഞെടുത്തു. രണ്ടാം സ്ഥാനത്ത് ഐ.ടി കമ്പനിയായ ഇന്‍ഫോസിസാണ്. എച്ച്.ഡി.എഫ്.സി ഗ്രൂപ്പാണ് മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്ത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും അഞ്ചാം സ്ഥാനത്ത് റിലയന്‍സ് ഗ്രൂപ്പുമാണുള്ളത്. എസ്.ബി.ഐ, എച്ച്.സി.എല്‍ ടെക്, എയര്‍ടെല്‍, ലാര്‍സന്‍ ആന്‍ഡ് ടുര്‍ബോ, മഹീന്ദ്ര എന്നീ കമ്പനികളാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like