തീർത്തൻ നദിക്കരയിലെ സൺ ഷൈൻ ഹിമാലയൻ കോട്ടേജ്സ്.
- Posted on August 07, 2025
- News
- By Goutham prakash
- 149 Views
*സി.ഡി. സുനീഷ്*
ഹിമാലയ സാനുക്കളിൽ നിന്നും ഒഴുകി പായുന്ന തീർത്ഥൻ നദിക്കരയിലെ
സൺബേഡ് കോട്ടേജ്സ് ഹിമാലയൻ സഞ്ചാരികളുടെ
ഹരിത പറുദീസയാണ്.
തീർത്ഥൻ നദിയിലെ വൻ അണക്കെട്ടുകൾക്ക് ഗ്രാമീണരുടെ ജനകീയ പ്രതിരോധത്താൽ ഒടുവിൽ 20 17 ൽ ഹൈക്കോടതി തടഞ്ഞിരുന്നു.
ഗ്രാമീണ വിനോദസഞ്ചാരം ഈ നദീക്കരയിൽ ചുവട് വെച്ചതോടെ ഹിമാലയൻ വളണ്ടിയർ ടൂറിസത്തിന്റെ അമരക്കാരനായ അൻഖിദ് സൂദ് അഡ്വൈഞ്ചർടൂർ 1996 ൽ തുടങ്ങി 2016 ൽ
സൺ ഷൈൻ കോട്ടേജ് തുടങ്ങി. സാമൂഹിക പ്രതിബദ്ധതയാൽ തീർത്തതാണീ സൺഷൈൻ ഹിമാലയൻ കോട്ടേജുകൾ.
കമ്യൂണിറ്റി വിനോദ സഞ്ചാരത്തിൽ ഗ്രാമീണരെ പങ്കാളികളാക്കി
ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തീർത്ഥൻ വാലിയെ ചേർത്ത് പിടിച്ചും പരിരക്ഷിച്ചുമാണീ പ്രവർത്തനങ്ങൾ നടത്തുന്നത്.
,, ഇവിടെ വരുന്ന സഞ്ചാരികൾ കൂടി പങ്കാളികളാക്കിയും ഗ്രാമീണരെ കൂടി അതിജീവന ശ്രമത്തിൽ ചേർത്ത് നിർത്തികമാണ് ഞങ്ങൾ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത് ഈ ഹരിത ചുവടിന്റെ അമരക്കാൻ അൻകിദ് സൂദ് പറഞ്ഞു.
കുല്ലു വാലിയിലെ ഗവ: കോളേജിലെ പ്രൊഫസറായിരുന്ന അൻഖിദ് കമ്യൂണി ടൂറിസം മേഖലയിലെ സജീവ സാന്നിധ്യമാണ്.
സിക്കിം വിനോദ സഞ്ചാര - വകുപ്പിന്റേയും മുഖ്യ ഉപദേഷ്ടാവാണ് അൻഖിദ്.
ഇവിടെ വരുന്ന സഞ്ചാരികൾ ഇവിടെ നടക്കുന്ന മദർ എർത്ത് സംരംക്ഷണ പ്രവർത്തനങ്ങളിലും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളിലും തൈ നടൽ പ്രവർത്തനങ്ങളിലും കൂടി പങ്കാളികയായി തുടർന്നും ഞങ്ങളുമായി ചേർന്നു നിൽക്കുന്ന വരുമാണെന്ന് സൺ ഷൈൻ, ഹിമാലയൻ വളണ്ടിയർ സജീവ പ്രവർത്തകൻ പങ്കി സൂദ് പറഞ്ഞു.
തീർത്ഥൻ നദിയിലെ ഉരുളൻ കല്ലുകളിലെ മർമ്മരങ്ങളും ഹിമാലയൻ
പ്രകൃതിയുടെ
പറുദീസയായ ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിന്റെ താഴ്വാരത്താണ് സൺ ബേഡ്
മറ്റൊരു നദിയായി ശാന്തമായി പ്രകൃതിയോട് ചേർന്ന് പ്രവഹിക്കുന്നത്.
ഇൻസ്റ്റർ ഗ്രാം ലിങ്കിലൂടെ നിങ്ങൾക്ക് ഈ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാക്കാം.
ഇൻസ്റ്റർ ഗ്രാമിൽ
ഫോളോ ചെയ്യാം.
sunshinehimalyancottages
www.sunshine.adventure.com
