ആദായനികുതി: പരിധി ഉയര്‍ത്തിയേക്കും
- Posted on November 02, 2020
- News
- By enmalayalam
- 596 Views
സമ്പദ് വ്യവസ്ഥയിലേക്ക് കൂടുതലായി പണം വരണമെങ്കില്‍ ആളുകള്‍ കൂടുതല്‍ പണം ചെലവഴിക്കണം. എന്നാല്‍ ഇപ്പോഴത്തെ ഉപഭോഗം വളരെ കുറഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം ലഭ്യമാകുന്നതിനുമായി കേന്ദ്ര ബജറ്റില്‍ വ്യക്തിഗത ആദായനികുതിയുടെ പരിധി ഉയര്‍ത്താന്‍ സാധ്യത.
കഴിഞ്ഞ തവണത്തെ ബജറ്റില്‍ ഇലക്ട്രിക് വാഹനം വാങ്ങാനായി എടുക്കുന്ന വായ്പയുടെ പലിശയില്‍ നിന്ന് ഒന്നരലക്ഷം വരെ നികുതിയിളവ് നല്കുന്ന തീരുമാനമുണ്ടായിരുന്നു.
ആദായനികുതി ദായകര്‍ക്ക് മെച്ചം കിട്ടുന്ന വിവിധ മാര്‍ഗങ്ങള്‍ ആവിഷ്കരിച്ചേക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകൡലൂടെ നികുതി ലാഭിക്കുന്നതിനുള്ള വഴികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ വഴി വര്‍ഷം 50000 രൂപ വരെ നികുതി ലാഭിക്കാന്‍ സാധിച്ചേക്കും.
അതുപോലെ ഇന്‍കം ടാക്സ് സ്ലാബുകള്‍ വിപുലീകരിച്ചേക്കാം. 10 ശതമാനം ടാക്സ് സ്ലാബ് 10 ലക്ഷം രൂപവരെ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ നികുതിദായകര്‍ക്ക് വലിയ ആശ്വാസമായിരിക്കും.
