കർഷകർക്ക് വേണ്ടിയുള്ള അറിയിപ്പ്

സ്വന്തം ലേഖിക.


പ്രധാനമന്ത്രി ഫസൽ ബീമാ യോജന വിള  ഇൻഷുറൻസ്  രജിസ്ട്രേഷൻ തീയതി നീട്ടി; 

പദ്ധതിയിലേക്ക് ഈ മാസം 14 വരെ അപേക്ഷിക്കാം.

2016 ൽ പ്രധാനമന്ത്രി  നരേന്ദ്ര മോദി തുടക്കം കുറിച്ച  ഈ പദ്ധതി, പ്രവചനാതീത പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന വിളനാശത്തിന് സമഗ്രമായ ഒരു പ്രതിരോധം തീര്‍ക്കുന്നു.  ഈ സംരക്ഷണം കർഷകരുടെ വരുമാനം സ്ഥിരപ്പെടുത്തുക മാത്രമല്ല,  നൂതന രീതികൾ അവലംബിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രകൃതി ദുരന്തങ്ങളിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്ന സുപ്രധാന അപകട ലഘൂകരണ സംവിധാനമാണ് വിള ഇൻഷുറൻസ്. ആലിപ്പഴവര്‍ഷം, വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കനത്ത അകാല മഴ, രോഗബാധയും കീടങ്ങളുടെ ആക്രമണവും തുടങ്ങി പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന വിളനാശനഷ്ടങ്ങള്‍  അനുഭവിക്കുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കാലാവസ്ഥാ സൂചികയുചടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ഫസല്‍ ബീമ യോജനയ്ക്കൊപ്പം അവതരിപ്പിച്ച പദ്ധതിയാണ് പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (ആര്‍.ഡബ്ല്യു.ബി.സി.ഐ.എസ്).  കർഷകർക്ക് അനുവദനീയമായ നഷ്ടപരിഹാരത്തുക കണക്കാക്കുന്ന രീതിശാസ്ത്രത്തിലാണ്  ഈ രണ്ട് പദ്ധതികള്‍ തമ്മിലെ അടിസ്ഥാന വ്യത്യാസം.

സമയബന്ധിത  നഷ്ടപരിഹാരം: കർഷകർക്ക് ഉടന്‍ നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും കടക്കെണിയിലകപ്പെടുന്നത് തടയാനുമായി വിളവെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിനകം നഷ്ടപരിഹാരത്തുക ലഭ്യമാക്കുകയെന്നതാണ് പിഎംഎഫ്ബിവൈ ലക്ഷ്യമിടുന്നത്.

സാങ്കേതികവിദ്യ അധിഷ്ഠിത നിര്‍വഹണം:  വിളനാശം കൃത്യമായി കണക്കാക്കാനും കൃത്യമായ ഇന്‍ഷുറന്‍സ് ലഭ്യത ഉറപ്പാക്കാനും ഉപഗ്രഹ ചിത്രങ്ങള്‍‍, ഡ്രോണുകൾ, മൊബൈൽ ആപ്പുകൾ എന്നിവയുള്‍പ്പെടെ നൂതന സാങ്കേതികവിദ്യകൾ പദ്ധതിയില്‍ സംയോജിപ്പിക്കുന്നു.

പരിരക്ഷിക്കപ്പെടുന്ന അപകടസാധ്യതകൾ

വിളനഷ്ടം: തീപ്പിടിത്തം, ഇടിമിന്നൽ, കൊടുങ്കാറ്റ്, ആലിപ്പഴവര്‍ഷം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, പ്രളയം, മണ്ണിടിച്ചിൽ, കീടങ്ങൾ/രോഗബാധ, വരൾച്ച തുടങ്ങിയ തടയാനാവാത്ത അപകടങ്ങളിലെ വിള നഷ്ടങ്ങൾക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.

നിയന്ത്രിത വിതയ്ക്കൽ:  പ്രതികൂല കാലാവസ്ഥ കാരണം കൃഷി നിയന്ത്രണം വിജ്ഞാപനം ചെയ്ത പ്രദേശങ്ങളിലെ മിക്ക കർഷകരും (ഇൻഷുർ ചെയ്തവര്‍) കൃഷിചെയ്യാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങളിൽ അതിനുള്ള ചെലവ് അവർ വഹിക്കണം. ഇന്‍ഷൂര്‍ ചെയത വിളകള്‍ ഇത്തരം പ്രദേശങ്ങളില്‍ കൃഷിചെയ്യാനാവില്ല. ഇൻഷൂർ ചെയ്ത തുകയുടെ പരമാവധി 25% വരെ നഷ്ടപരിഹാരത്തിന് ഈ കർഷകർ അർഹരാകും.

വിളവെടുപ്പിനു ശേഷമുള്ള നഷ്ടങ്ങൾ: വിളവെടുപ്പിനു ശേഷമുള്ള നഷ്ടങ്ങൾക്ക് വ്യക്തിഗത കൃഷിയിടങ്ങളുടെ അടിസ്ഥാനത്തിൽ പരിരക്ഷ സർക്കാർ  വ്യവസ്ഥ ചെയ്യുന്നു. വിളവെടുത്ത അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന വിളകൾക്ക്  14 ദിവസം വരെ (പരമാവധി) പരിരക്ഷ സർക്കാർ വാഗ്ദാനം ചെയ്യുന്നു.

ഓൺലൈൻ അപേക്ഷ നല്കാൻ ഈ വെബ്‌സൈറ്റിൽ https://pmfby.gov.in/  രജിസ്റ്റർ ചെയ്തതിനു ശേഷം, ഫാർമേഴ്‌സ് കോർണറിൽ കയറി വിള ഇൻഷുറൻസിനു നേരിട്ട് അപേക്ഷിക്കാം...

Author
Citizen Journalist

Goutham prakash

No description...

You May Also Like