ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്
- Posted on March 01, 2023
- News
- By Goutham prakash
- 360 Views
ഡൽഹി : കഴിഞ്ഞ ദിവസം അര്‍ധ രാത്രി പാരീസില്‍ വെച്ചായിരുന്നു പുരസ്‌കാരദാന ചടങ്ങ്. ഏഴാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. ഫ്രാന്‍സിന്റെ സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെയെയും കരീം ബെന്‍സീമയേയും മറികടന്നാണ് പുരസ്‌കാരം.
അലെക്സിയ പുറ്റെല്ലസാണ് മികച്ച വനിതാ താരം. അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍ കീപ്പര്‍. അര്‍ജന്റീനയെ നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. ഇംഗ്ലണ്ട് കോച്ച് സറീന വീഗ്മാനാണ് മികച്ച വനിതാ ടീം പരിശീലക. മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് പോളണ്ടിന്റെ മാര്‍സീന്‍ ഒലെക്‌സിക്ക് ലഭിച്ചു. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീന ആരാധകരും സ്വന്തമാക്കി.
പ്രത്യേക ലേഖിക
