പഴങ്ങളിലേയും പച്ചക്കറികളിലേയും സ്റ്റിക്കർ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് എഫ്.എസ്.എസ്.എ.ഐ.
- Posted on April 08, 2026
- News
- By Goutham prakash
- 17 Views
കടകളിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നും വാങ്ങുന്ന പഴങ്ങളിലും പച്ചക്കറികളിലും പതിപ്പിക്കുന്ന സ്റ്റിക്കറുകൾ അത്ര നിസാരക്കാരല്ല. അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ)."
ഇത്തരം സ്റ്റിക്കറുകളും ആ ഭാഗത്തെ തൊലിയും കളഞ്ഞ് കഴുകിയെടുത്ത ശേഷം മാത്രമേ ആ പഴങ്ങൾ കഴിക്കാവൂ എന്നും എഫ്എസ്എസ്എഐ വ്യക്തമാക്കുന്നു. സ്റ്റിക്കറുകൾ പതിപ്പിച്ച പശയിലേയും മഷിയിലേയും രാസവസ്തക്കുൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും എന്നതാണ് കാരണം.
ഈ സ്റ്റിക്കറുകളിൽ സിന്തറ്റിക് പശയും വിഷാംശം അടങ്ങിയ മഷിയും ഉപയോഗിക്കുന്നുണ്ട്. ഇവ അബദ്ധത്തിൽ വായിലായാൽ തൊണ്ടയിലും വയറിലും അസ്വസ്ഥതയുണ്ടാകാൻ സാധ്യതയുണ്ട്. ഇതുമൂലം ദഹനക്കേട്, ശ്വാസംമുട്ടൽ, ഛർദ്ദി തുടങ്ങിയ അസുഖങ്ങളുണ്ടാകാനും സാധ്യത കൂടുതലാണ്."
"ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
• കടകളിൽ നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും പാക്കറ്റുകളിൽ തന്നെ ഒരു പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുക.
• പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക. ആവശ്യമെങ്കിൽ ഇളം ചൂടുവെള്ളത്തിൽ 50ppm ക്ലോറിൻ ഒരു തുള്ളി ചേർത്ത് അതിൽ മുക്കിവയ്ക്കുക.
• തണുപ്പ് ആവശ്യമുള്ള പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കുക. ബാക്കിയുള്ളവ സാധാരണ ഊഷ്മാവിൽ ബാസ്‌കറ്റുകളിലോ റാക്കുകളിലോ സൂക്ഷിക്കുക.
• പഴങ്ങളും പച്ചക്കറികളും കഴുകിയ സിങ്ക് സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കുക."
