കൂലി',യിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു.

സി.ഡി. സുനീഷ്.


രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കൂലി'യിലെ ആദ്യ വീഡിയോ സോങ് റിലീസ് ചെയ്തു. 'ചികിട്ടു' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. അനിരുദ്ധ് സംഗീതം ഒരുക്കിയ ഗാനത്തില്‍ അദ്ദേഹം തന്നെയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനിരുദ്ധിന്റെ മാസ് ഗെറ്റപ്പിനൊപ്പം നടന്‍ ടി രാജേന്ദറും കൊറിയോഗ്രാഫര്‍ സാന്റി മാസ്റ്ററും എത്തുന്നുണ്ട്. ടി രാജേന്ദര്‍, അറിവ്, അനിരുദ്ധ് രവിചന്ദര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അറിവ് ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ഓഗസ്റ്റ് 14ന് രജനികാന്ത് ചിത്രം പ്രദര്‍ശനത്തിന് എത്തും. രജനികാന്തിനൊപ്പം നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍, റീബ മോണിക്ക ജോണ്‍, ജൂനിയര്‍ എംജിആര്‍, മോനിഷ ബ്ലെസി, കാളി വെങ്കട്ട് എന്നിവര്‍ അഭിനയിക്കുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന കൂലിയുടെ ബജറ്റ് 350 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Author
Citizen Journalist

Goutham prakash

No description...

You May Also Like