റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്ത പുതിയ പാപ്പ.
- Posted on May 09, 2025
- News
- By Goutham prakash
- 253 Views
സി.ഡി. സുനീഷ്.
140 കോടി വിശ്വാസികളുടെ മഹാ ഇടയനായി
റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്തയെ തിരഞ്ഞെടുത്തു.
ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയന്. യു.എസില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്തയെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുത്തു. ഇദ്ദേഹം ഇനി ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്ന് അറിയപ്പെടും. യുഎസില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. പുതിയ മാര്‍പ്പാപ്പ സ്ഥാനവസ്ത്രങ്ങള്‍ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.
