ക്യാൻസർ ചികിൽസയിൽ വലിയ മുന്നേറ്റം സാധ്യമാകുന്നു: പ്രൊഫ. കാൾഹെൻറിക് ഹെൽഡിൻ

തിരുവനന്തപുരം: ശാസ്ത്ര മേഖലയിൽ പ്രത്യേകിച്ചും മോളിക്യുലാർ ബയോളജി രംഗത്ത് നടക്കുന്ന ഗവേഷണങ്ങൾ ക്യാൻസർ ചികിൽസാ പ്രതിരോധ രംഗത്തെ വളരെയധികം മുന്നോട്ട്  നയിച്ചതായി നോബൽ സമ്മാന ജേതാവും സ്റ്റോക്ക്ഹോമിലെ നോബൽ ഫൗണ്ടേഷന്റെ ബോർഡ് ചെയർമാനും ലുഡ്വിഗ് കാൻസർ റിസർച്ചിന്റെ ഡയറക്ടറുമായ പ്രൊഫ. കാൾഹെൻറിക് ഹെൽഡിൻ അഭിപ്രായപ്പെട്ടു.  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച  ശാസ്ത്ര സംവാദത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്യാൻസർ മേഖലയിൽ നടക്കുന്ന നൂതന ഗവേഷണങ്ങളും അവയുടെ പ്രവർത്തനവും പ്രൊഫ. കാൾ വിശദീകരിച്ചു. കോശ  വളർച്ചയെ തടയുന്ന വളർച്ചാ ഘടകം  രൂപാന്തരപ്പെടുത്തൽ ക്യാൻസർ ചികിൽസയിലെ സുപ്രധാന മേഖലയാണ്.  കോശവളർച്ചയെയും വിഭജനത്തെയും നിയന്ത്രിക്കുന്നതിൽ നിരവധി വളർച്ചാ ഘടകങ്ങളിൽ ഒന്നായ പ്ലേറ്റ്‌ലെറ്റ് ഡിറൈവ്ഡ് ഗ്രോത്ത് ഫാക്ടർ സുപ്രധാന പങ്കു വഹിക്കുന്നു. ഇത് മുറിവുകൾ ഭേദമാക്കുകയും രക്തക്കുഴലുകളുടെ മതിലുകൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു.  ഇതിനായി വിപുലമായ ഗവേഷണം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like