റേഷൻ കടയിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾ കൃത്യമായ തൂക്കത്തിലും അളവിലും ലഭിക്കുന്നുണ്ടോ എന്ന് കണ്ടെത്തി ഉറപ്പാക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്.
- Posted on December 09, 2024
- News
- By Goutham prakash
- 240 Views
റേഷൻ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി
പുറത്തേക്കെത്തുന്ന ഗുണഭോക്താകളുടെ
സഞ്ചി പരിശോധിച്ച് ഉറപ്പ്വരുത്താനാണ്
ഭക്ഷ്യപൊതുവിതരണ കമ്മീഷണറുടെ
നിർദേശം. ഇതിൻ്റെ ഭാഗമായി ഭവന
സന്ദർശനം നടത്തിയും റേഷൻസാധനങ്ങൾ
കിട്ടുന്നുണ്ടോ എന്ന് കണ്ടെത്താനും
സംവിധാനങ്ങൾ ഉണ്ടാകും. പ്രതിമാസം
കുറഞ്ഞത് 5 കടകളിലെങ്കിലുംതാലൂക്ക് സപ്ലൈ
ഓഫിസർ (ടിഎസ്ഒ), റേഷനിങ് ഓഫിസർ
(ആർഒ), റേഷനിങ് ഇൻസ്പെക്ടർ (ആർഐ)
എന്നിവർപരിശോധന നടത്തി ജില്ലാ സപ്ലൈ
ഓഫിസർമാർക്കു റിപ്പോർട്ട് നൽകണമെന്നാണ്
തീരുമാനം. വിജിലൻസ്
ആവശ്യപ്പെട്ടത്പ്രകാരമാണു നിർദേശമെന്ന്
കമ്മിഷണറുടെ ഉത്തരവിൽ വ്യക്തമാക്കി.
റിപ്പോർട്ടുകൾ എല്ലാ മാസവും ലഭിക്കുന്നുണ്ടോ
എന്ന്ഡെപ്യൂട്ടി കൺട്രോൾ ഓഫ് റേഷനിങ്
ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
