ഓസ്‌ട്രാവ സർവകലാശാല പ്രതിനിധികൾ കുസാറ്റ് സന്ദർശിച്ചു.

കൊച്ചി: ചെക്ക് റിപ്പബ്ലിക്കിലെ ഓസ്‌ട്രാവ സർവകലാശാലയിൽ നിന്നുളള ഒൻപത് പ്രതിനിധികൾ ഫെബ്രുവരി 15-ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സന്ദർശിച്ചു. സയൻസ് ഫാക്കൽറ്റി ഡീൻ സുസാന വാക്ലാവിക്കോവയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ പ്രഗത്ഭരായ അധ്യാപകരടങ്ങിയ സംഘം കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജൂനൈദ് ബുഷിരിയുമായി ചർച്ചകൾ നടത്തി.


 


അക്കാദമിക സഹകരണങ്ങളെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് കൂടിക്കാഴ്ചയുടെ മുഖ്യ പ്രമേയം. വിദ്യാർത്ഥി വിനിമയ പരിപാടികൾ, മൊബിലിറ്റി പരിപാടികൾ എന്നിവയോടൊപ്പം ഗവേഷണ സഹകരണത്തിനും നവീന അക്കാദമിക സംരംഭങ്ങൾക്കും അവസരങ്ങൾ കണ്ടെത്തേണ്ട ആവശ്യകതയെ കുറിച്ചും ചർച്ചകൾ നടത്തി.

Author
Citizen Journalist

Goutham prakash

No description...

You May Also Like