വിമാനത്താവളങ്ങളിൽ പ്രവ‍ർത്തിക്കുന്ന തുർക്കി കമ്പനിയെ വിലക്കി കേന്ദ്രസർക്കാർ

സി.ഡി. സുനീഷ് 


ന്യൂഡൽഹി: കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന തുർക്കി കമ്പനിക്കെതിരെ കേന്ദ്ര സർക്കാരിൻ്റെ നടപടി. തുർക്കി ആസ്ഥാനമായുള്ള സെലെബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്ന ഈ കമ്പനിയെ വിലക്കി കേന്ദ്രവ്യോമയാന മന്ത്രാലയം ഉത്തരവിറക്കി. കമ്പനിയുടെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗിനുള്ള സുരക്ഷാ ക്ലിയറൻസ് റദ്ദാക്കി. കേരളത്തിൽ കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് ഇവരാണ് കൈകാര്യം ചെയ്യുന്നത്. ഡൽഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്. പാകിസ്ഥാന് പിന്തുണയുമായി രംഗത്തെത്തിയ തുർക്കിക്കും അസർബൈജാനുമെതിരെ കടുത്ത നടപടിയിലേക്കാണ് കേന്ദ്ര സർക്കാർ കടക്കുന്നത്. 


ഇതിനിടെ, ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള വിനോദയാത്രകൾ കൂട്ടത്തോടെ റദ്ദാക്കുകയാണ് ഇന്ത്യാക്കാർ. ഇന്ത്യയിൽ നിന്നുള്ള ഹണിമൂൺ, ഗ്രൂപ്പ് ടൂർ പാക്കേജുകൾ അടക്കമുള്ളവയുടെ ബുക്കിംഗ് 60 ശതമാനവും റദ്ദായെന്ന് വിവിധ യാത്രാ വെബ്സൈറ്റുകൾ വ്യക്തമാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like