ലോക മഴക്കാട് ദിനം

മഴക്കാടുകൾ നമ്മുടെ പ്രാണൻ കാക്കുന്നു

ഭൂമിയിൽ മഴ പെയ്യിപ്പിക്കുന്ന മഴക്കാടുകളെ നാം പ്രാണൻ പോലെ കാക്കണം. ഭൂമിയിൽ വർഷിക്കുന്ന ഓരോ തുള്ളി മഴത്തുള്ളികളുമാണ് നമ്മടെ ജീവനും നില നില്പിനും ആധാരം.

മഴക്കാടുകളിലെ ഹരിതാവരണമാണ് മഴ പെയ്ത്തിന് നിദാനം. മാറുന്ന കാലാവസ്ഥയിൽ മഴ പ്രഹരമാകുന്നതും നമുക്ക് പ്രഹരമാകുന്നുണ്ട്., ഓരോ കാലത്തും പെയ്യുന്ന മഴകളുടെ കാലം മാറാൻ നാമോരർത്തരും കാരണക്കാരാണ്.

വളരെയധികം  മഴ ലഭിക്കുന്ന വനങ്ങളെയാണ് മഴക്കാടുകൾ എന്നു പറയുന്നത്. സാധാരണ ഒരു വർഷത്തിൽ 1750 മി.മീ.-ൽ കൂടുതൽ മഴ ലഭിക്കുന്ന വനങ്ങളെ മഴക്കാടുകൾ എന്നു പറയാം.

ഭൂമിയിലെ മൂന്നിൽ രണ്ട് ഭാഗം സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നതു മഴക്കാടുകളിലാണ്‌. വണ്ണം കുറഞ്ഞ തായ്ത്തടി ഉള്ള വൃക്ഷങ്ങളാണ്‌ മഴക്കാടുകളിൽ പ്രധാനമായും ഉള്ളത്. ഇവയുടെ ഏറ്റവും മുകളിലായി ശിഖരങ്ങൾ കാണപ്പെടുന്നു. എന്നാൽ പന പോലെയുള്ള മരങ്ങളും വാഴ പോലെയുള്ള ചെറിയ സസ്യങ്ങളും മഴക്കാടുകളിൽ വളരുന്നു. അപൂർവ്വങ്ങളായ സസ്യങ്ങളും ജന്തുക്കളും ഏറ്റവും കൂടുതൽ കാണപ്പെടുന്നതും മഴക്കാടുകളിലാണ്‌.

മഴക്കാട് കാക്കാം നമ്മുടെ പ്രാണൻ പോലെ.



Author
Journalist

Arpana S Prasad

No description...

You May Also Like