എൻ. ഐ.ടി.യിൽ അന്തരാഷ്ട്ര കോൺഫറൻസ് ഡിസംബറിൽ
- Posted on August 15, 2024
- News
- By Varsha Giri
- 283 Views
കോഴിക്കോട്;നൂതന എൻജിനീയറിംഗ് സാങ്കേതിക വിദ്യകളെ കുറിച്ചുള്ള അന്തരാഷ്ട്ര സെമിനാർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിൽ (എൻ.ഐ. ടി) ഡിസംബറിൽ നടക്കും.
എയറോസ്പേസ്, മെഡിക്കൽ എൻ ജീനയറിംഗ് മേഖലയിലെ നൂതന ശാസ്ത്ര ശാഖകളായ പ്രിസിഷൻ, മൈക്രോ, നാനോ, മെസോ എന്നിവയിൽ നടക്കുന്ന കോൺഫറൻസ് ഡിസംബർ 13 മുതൽ 16വരെ യാണ് നടക്കുകയെന്ന് എൻ.ഐ.ടി. ഡയറക്ടർ പ്രൊ. പ്രസാദ് കൃഷ്ണ, സെക്ടറി പ്രൊ. ഭോസ് മാത്യൂ, ജോയന്റ് ഓർഗനൈസേഷൻ സെക്രട്ടറി ഡോ. ബേസിൽ കുര്യച്ചൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.14 ഗവേഷകർ മൂന്ന് ദിവസങ്ങളിലും പ്രഭാഷണങ്ങൾ നടത്തും.ഒക്ടോബർ 15 വരെ കോൺഫറൻസ് റജിസ്റ്റർ ചെയ്യാം.
വിവരങ്ങൾക്ക്.
9447416639, 0495 2286401,
http//www.amc.nic.ac.in
