ശബരിമലയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് തടയാൻ നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
- Posted on July 04, 2025
- News
- By Goutham prakash
- 167 Views
സി.ഡി. സുനീഷ്.
ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററെ നിയമിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി. എസ് അരുണിനെ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോർഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ പി. വിജയകുമാറിനെ അസിസ്റ്റൻറ് സ്പോൺസർഷിപ്പ് കോർഡിനേറ്ററായും നിർമ്മിച്ചിട്ടുണ്ട്. ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശബരിമല കോഡിനേറ്റർ എന്ന വ്യാജേന അനധികൃതമായി സ്പോൺസർഷിപ്പ് എന്ന പേരിൽ പണപ്പിരിവ് നടത്തുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത്തരത്തിൽ ഒരു വ്യക്തികളേയും ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടില്ല. അവർ നടത്തുന്ന പണ പിരിവ് അനധികൃതമാണ്. ഈ സാഹചര്യത്തിലാണ് തിരുവതാംകൂർ ദേവസ്വം ദേവസ്വം ബോർഡിന്റെ പബ്ലിക്കേഷൻസ് ഓഫീസറെ സ്പോൺസർ കോർഡിനേറ്ററായും, ദേവസ്വം ബോർഡ് ഫോട്ടോഗ്രാഫറെ അസിസ്റ്റൻറ് സ്പോൺസർഷിപ്പ് കോർഡിനേറ്ററായും നിയമിച്ചത്. ശബരിമലയിലേക്കുള്ള സ്പോൺസർഷിപ്പ് സംഭാവനകൾ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്റർമാർ വഴിയോ, ശബരിമല സന്നിധാനത്തെ എക്സിക്യൂട്ടീവ് ഓഫീസിലോ, തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തോ നൽകാവുന്നതാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സംഭാവനകള്‍ നൽകാം ഇതല്ലാതെയുള്ള പണ പിരിവുകൾക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
