കുസാറ്റ് നാഷണൽ സെന്റർ ഫോർ അക്വാട്ടിക് ആനിമൽ ഹെൽത്ത് ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്;

അന്തർദേശീയ ശില്പശാല ജനുവരി 16 മുതൽ 18 വരെ.


കൊച്ചി:


 കൊച്ചി ശാസ്ത്ര സാങ്കേതിക സർവകശാലയിലെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് ആനിമൽ  ഹെൽത്ത് (NCAAH) ആഭിമുഖ്യത്തിൽ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻറെ


ധനസഹായത്തോടെ ‘അക്വാകൾച്ചർ മെഡിസിൻ ആൻഡ് അക്വാട്ടിക് ആനിമൽ ഹെൽത്ത് മാനേജ്മെന്റ് ഇൻ ഏഷ്യ- പസഫിക് (AQUAMAP25)’ എന്ന വിഷയത്തിൽ അന്തർദേശീയ ശില്പശാല സംഘടിപ്പിക്കുന്നു. കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വെച്ച് ജനുവരി 16 മുതൽ 18 വരെ നടക്കുന്ന ശില്പശാലയിൽ മൽസ്യകൃഷിയിലെ മരുന്നുകൾ, ജലജീവികളുടെ ആരോഗ്യസംരക്ഷണം, സുസ്ഥിര മത്സ്യകൃഷി തുടങ്ങിയ വിഷയങ്ങളിലെ നൂതന പുരോഗതികളും വെല്ലുവിളികളും എന്ന വിഷയങ്ങൾ ആഘോള വിദഗ്ദ്ധർ ചർച്ച ചെയ്യും. പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, സാങ്കേതിക സെഷനുകൾ തുടങ്ങിയവ വഴി ഗവേഷകരും പ്രതിനിധികളും തമ്മിൽ മികച്ച ആശയ വിനിമയം നടത്തുവാൻ ഈ ശില്പശാല അവസരമൊരുക്കുന്നു.


കഴിഞ്ഞ 25 വർഷമായി ജലജീവികളുടെ ആരോഗ്യപരിപാലനത്തിനും ഗവേഷണത്തിനും സുസ്ഥിര മൽസ്യ കൃഷിക്കും എൻ.സി.എ.എ.എച്ച് നൽകിയിയ സംഭാവനകൾ നിരവധിയാണ്.


ശില്പശാലയിൽ പങ്കെടുക്കുന്നതിനായി www.ncaah.ac.in എന്ന വെബ്സൈറ്റിൽ രജിസ്ട്രർ ചെയ്യാം. വിദ്യാർത്ഥികൾ, ശാസ്ത്രജ്ഞർ, നയതന്ത്രജ്ഞർ, കർഷകർ തുടങ്ങിയാരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ആറ് സെഷനുകളിലായി നാല്ലതിലധികം വിഷയങ്ങൾ ദേശീയ അന്തർദേശീയ വിദഗ്ദർ അവതരിപ്പിക്കും. വിശദവിവരങ്ങൾക്ക് aquamap25@ncaah.ac.in  എന്ന ഇ മെയിലിലേ, +91 9400149920 നമ്പറിലോ ബന്ധപ്പെടുക.



സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like