അവക്കാഡോ ലോകത്തെ സൂപ്പർ ഫുഡ്, വയനാട്ടിൽ അവക്കാഡോ ഫെസ്റ്റിവലിന് തുടക്കമായി
- Posted on July 30, 2025
- News
- By Goutham prakash
- 290 Views
*സി.ഡി. സുനീഷ്*
കോവിഡാനന്തര കാലത്ത് പ്രതിരോധ ശേഷി കുറഞ്ഞ ഘട്ടത്തിൽ അവക്കാഡോ അഥവാ വെണ്ണപ്പഴത്തെ ലോകം സൂപ്പർ ഫുഡ്ഡായി ആണ് ഭക്ഷണ മെനുവിൽ ഉൽപ്പെടുത്തിയിരിക്കുന്നത്.
കാർഷിക സർവ്വകലാശലയുടെ സബ്ബ് സെന്ററായ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, വയനാട് ഹിൽസ് പ്രൊഡ്യൂസർ കമ്പനി, കിസാൻ സർവ്വീസ് സൊസൈറ്റിയും ചേർന്ന് നടത്തുന്ന കേരളത്തിലെ പ്രഥമ അവക്കാഡോ ഫെസ്റ്റിവലിന് വയനാട്ടിലെ അമ്പലവയലിൽ തുടക്കമായി.
ഹൃദയാരോഗ്യം, ഓർമ്മശക്തി, ശരീര പുഷ്ടി, നേത്രാരോഗ്യം, നാരു സമ്പത്ത്, പൊട്ടാസ്യ കലവറ, എന്നിവയാൽ സമ്പന്നമായ അവക്കാഡോയുടെ സാധ്യത ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല.
ലോക പഴ വിപണിയിൽ പന്ത്രണ്ടാം സ്ഥാനത്തായിരുന്ന അവക്കാഡോ ഇന്ന് രണ്ടാം സ്ഥാനത്തായിരിക്കയാണ്.
കേരളത്തിൽ അവക്കാഡോയുടെ കൃഷി വിസ്തൃതി കേവലം 0.1 ശതമാനം മാത്രമാണ്.
ലോറേസി എന്ന സസ്യകുടുംബത്തിൽപ്പെട്ട ഒരു അംഗമാണ്
അവക്കാഡോ അഥവാ വെണ്ണപ്പഴം. ബട്ടർ പിയർ, അലീഗറ്റർ പിയർ എന്നിങ്ങനേയും ഇതിന് പേരുണ്ട്. ശാസ്ത്രീയനാമം: Persea americana.
കരീബിയൻ ദ്വീപുകൾ,
മെക്സിക്കൊ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക എന്നിവയാണ് ഇതിന്റെ ജന്മദേശം.
ഈ മരത്തിന്റെ ഫലത്തേയും അവക്കാഡോ എന്നാണ് പറയുക.
മുട്ടയുടെ ആകൃതിയുള്ളതോ വൃത്താകൃതിയുള്ളതോ ആയ ഫലത്തിനകത്ത് കട്ടിയുള്ള അല്പം വലിപ്പമുള്ള വിത്താണുണ്ടാവുക. ആരോഗ്യത്തിനും ചർമ സൗന്ദര്യത്തിനും ഏറെ അനുയോജ്യമാണ് വെണ്ണപ്പഴം. അതീവ പോഷക സമൃദ്ധമായ ഫലം കൂടിയാണ് വെണ്ണപ്പഴം. അതിനാൽ രോഗികൾ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് കഴിക്കാവുന്ന ഉത്തമ ആഹാരമാണ്. വിദേശ രാജ്യങ്ങളിൽ പ്രാതൽ, ഉച്ച ഭക്ഷണം, സാലഡ് എന്നിവയിൽ ഇത് ഉൾപ്പെടുത്താറുണ്ട്.
നെടുകെ ഛേദിച്ച അവൊകാഡൊ
വാണിജ്യ പ്രാധാന്യമുള്ള ഒരു വിളയാണ് അവക്കാഡൊ. ഇതിന്റെ മരവും ഫലവും ഉഷ്ണമേഖലാ കാലാവസ്ഥയുള്ള ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. കേരളത്തിൽ ഇടുക്കി, വയനാട്, പത്തനംതിട്ട, ചില ജില്ലകളുടെ കിഴക്കൻ മേഖലകൾ തുടങ്ങിയ മലയോര പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു ഫലവൃക്ഷമാണ് വെണ്ണപ്പഴം. എന്നിരുന്നാലും മറ്റ് പ്രദേശങ്ങളിലും ഇവ നന്നായി വളർന്നു കാണപ്പെടുന്നുണ്ട്. ഇന്ന് കേരളത്തിൽ ധാരാളം ആളുകൾ
അവോക്കാഡോ വീടുകളിൽ നട്ടു വളർത്താറുണ്ട്. പൊതുവേ ഗ്രാഫ്റ്റ് തൈകളിൽ കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ കായ്ഫലം കാണാറുണ്ട്. പച്ച നിറത്തിലുള്ള തൊലിയോട്കൂടിയ ഈ ഫലം വിളവെടുപ്പിന് ശേഷം പഴുപ്പിക്കുന്നു. സ്വയം പ്രജനനം നടത്തുന്ന മരമാണിത്. നല്ലയിനം ഫലം ലഭിക്കുന്നതിനും കൂടുതൽ കായ്കൾക്കുമായി ഈ മരം ഗ്രാഫ്റ്റിംഗ്, മുകുളനം ചെയ്താണ് നടുന്നത്. മരത്തിൽ നിൽക്കുമ്പോൾ തന്നെ പഴത്തിനകത്ത് തൈ മുളച്ചുവരുന്ന വിവിപ്പാരി എന്ന പ്രതിഭാസം വെണ്ണപ്പഴ മരത്തിനുള്ളതിനാൽ കർഷകരെ ബുദ്ധിമുട്ടിക്കുന്നു. പ്ലാവ്, നിലകടല, കണ്ടൽ വിത്തുകൾ,ശീതകാല പച്ചക്കറിയായ ചൌ ചൌ തുടങ്ങിയവ വിവിപ്പാരി പ്രതിഭാസങ്ങൾക്ക് ഉദാഹരണങ്ങളാണ്.
അനേകം വിപണി മൂല്യവും
ആരോഗ്യ ദായകവുമായ
ഈ പഴത്തിലെ മൂല്യ വർദ്ധിത ഉൽപ്പനങ്ങൾക്ക് വൻ സാധ്യതകളാണുള്ളത്.
രണ്ട് ദിവസത്തെ അവക്കാഡോ
ഫെസ്റ്റിന് നാളെ സമാപനമാകും.
.
