വേൾഡ് മലയാളി കൗണ്സിലിന്റെ മുപ്പതാം വാർഷികം ബാകുവിൽ മലയാളി സമൂഹത്തിന് വേണ്ടി പുതിയ പദ്ധതികൾ ആവിഷ്കരിക്കും.

സ്വന്തം ലേഖകൻ.



തിരുവനന്തപുരം; വേൾഡ് മലയാളി കൗണ്സിലിന്റെ 30 വാർഷികം അസർബജാനിലെ ബാകുവിൽ

വെച്ച് ഈ മാസം 27 മുതൽ 30 വരെ നടത്തുമെന്ന് വേൾഡ് മലയാളി കൗണ്സിൻ ആ​ഗോള

ചെയർമാൻ ജോണി കുരുവിള അറിയിച്ചു. സമ്മേളനത്തിൽ വെച്ച് മലയാളികളുടെ

ഉന്നമനത്തിന് വേണ്ടി 30 വർഷത്തേക്കുള്ള കർമ്മ പദ്ധതി പ്രഖ്യാപിക്കുക്കും. 

1995 -ൽ  പ്രവർത്തനമാരംഭിച്ച മലയാളികളുടെ ആഗോള സംഘടനായണ് വേൾഡ് മലയാളി

കൗൺസിൽ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഉത്‌ഘാടനവും  പതിനാലാമത്‌ ദ്വൈവാർഷിക

ആഗോള സമ്മേളനവുമാണ് നടക്കുക. അവിടെ വെച്ച് രണ്ട് വർഷത്തേക്കുള്ള പുതിയ

ഭാരവാഹികളെ തിരഞ്ഞെടുക്കും.

2025 ജനുവരി 11 ന് നടന്ന ഗ്ലോബൽ എക്സിക്യൂട്ടീവ് കൌൺസിൽ യോഗത്തിൽ എടുത്ത

തീരുമാനം അനുസരിച്ച് മലയാളി പ്രവാസികൾക്ക് WMC നൽകുന്ന ആഗോള

സാന്നിധ്യത്തിന്റെയും  സേവനത്തിന്റെയും മുന്ന് പതിറ്റാണ്ടുകൾ

അടയാളപ്പെടുത്തുന്ന ഒരു ചരിത്ര സന്ദർഭം ആയിരിക്കും ബാകൂ സമ്മേളനമെന്നും

ജോണി കുരുവിള അറിയിച്ചു.


മുൻ ചീഫ് ഇലെക്ഷൻ കമ്മീഷണർ ആയിരുന്ന TN SHESHAN ചെയർമാനായും , Keltron ന്റെ

സ്ഥാപകനായിരുന്ന KPP Nambiar പ്രസിഡന്റ് ആയും മുപ്പതു വർഷങ്ങൾക് മുൻപ്

തുടങ്ങിയ മലയാളികളുടെ സാമൂഹിക സേവന പ്രസ്ഥാനം ആണ് വേൾഡ് മലയാളി കൗൺസിൽ

(WMC).

ആറു ഭൂഖണ്ഡങ്ങളിലായ് അമ്പത്തിരണ്ടോളം രാജ്യങ്ങളിൽ വേൾഡ് മലയാളി

കൗണ്സിലിന്റെ പ്രൊവിൻസുകളും അംഗങ്ങളും ഉണ്ട്. ബാക്കുവിൽ നടക്കുന്ന ഈ

സമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്നും  ഗ്ലോബൽ പ്രസിഡന്റ്‌ ബേബി മാത്യു സോമതീരം അറിയിച്ചു.  

രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളിൽ നിന്നുള്ള പ്രമുഖർ ഈ

സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികൾ

പ്രാദേശികവും അന്തർദേശിയവുമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന സാംസ്കാരിക

പരിപാടികൾ അവതരിപ്പിക്കുന്നതായിരിക്കും. സെമിനാറുകൾ ബിസ്സിനെസ്സ്

മീറ്റിംഗുകൾ, workshops , വനിതാ സമ്മേളനം, യുവജന സംഗമം മുതലായവ ഈ

കോണ്ഫറൻസിന്റെ പ്രത്യേകതകലാണെന്നും ബേബി മാത്യു സോമതീരം

അറിയിച്ചു.



യുവാക്കളുടെ അവബോധത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധ കേന്ദ്രികരിച്ച്

മയക്കുമരുന്ന് ദുരുപയോഗത്തിനു  എതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഗോള

ക്യാമ്പയിനിനു വേൾഡ് മലയാളി കൌൺസിൽ (WMC) ഈ സമ്മേളനത്തിൽ തുടക്കം

കുറിക്കുന്നു.


കൂടാതെ പ്രാദേശിക പ്രവാസികളുമായി ഇടപഴകുന്നതിനും അവരുടെ വെല്ലുവിളികൾ

മനസിലാകുന്നതിനുമായി സമ്മേളനത്തിനിടെ ഒരു പ്രതേക മലയാളി മീറ്റ് നടത്തുന്നു.

വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മലയാളികളുടെ ശബ്ദങ്ങളെ ഒരു പൊതു വേദിയിൽ

ഒരുമിച്ച് കൊണ്ടുവരുന്നതിനായി WMC വനിതാ ഫോറവും യൂത്ത് ഫോറവും,ഡൈനാമിക്

സെഷനുകളും സംഘടിപ്പിക്കും.

2025 - 27 ലെ കർമ്മ പദ്ധതി രൂപീകരിക്കുകയും WMC യുടെ ഭാവിയിലേക്കുള്ള പാത

ഒരുക്കുന്ന മുപ്പതു  വർഷത്തെ മാസ്റ്റർ പ്ലാനിന്റെ അവതരണവും ചർച്ചയും ഈ

സമ്മേളനത്തിൽ നടക്കുന്നതാണെന്ന് ​ഗ്ലോബർ വൈസ് പ്രസിഡന്റ് ഡോ നടയ്ക്കൽ

ശശിയും അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like