തൃശൂരിൽ ഷെയർ ട്രേഡിങ്ങ് തട്ടിപ്പ്,നൂറ്റമ്പത് കോടി തട്ടിയെടുത്ത് പ്രതികൾ മുങ്ങി.
- Posted on February 23, 2025
- News
- By Goutham prakash
- 272 Views
തൃശൂര്‍ ഇരിഞ്ഞാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ പേരില്‍ വന്‍ നിക്ഷേപ തട്ടിപ്പ്. ബില്യണ്‍ ബീസ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ ബിബിന്‍ കെ ബാബുവും സഹോദരങ്ങളുമാണ് 150 കോടി തട്ടിയെടുത്ത് മുങ്ങിയത്. 10 ലക്ഷം മുടക്കിയാല്‍ പ്രതിമാസം 30,000 മുതല്‍ അര ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇരിങ്ങാലക്കുട പോലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 32 പേരാണ് ഇതുവരെ പരാതി നല്‍കിയത്. വിദേശത്തുള്ള പ്രതികളെ നാട്ടിലേക്ക് മടക്കികൊണ്ടുവരാന്‍ പോലീസിന്റെ ശ്രമങ്ങള്‍ തുടരുകയാണ്.
സി.ഡി. സുനീഷ്.
