വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം യുവാവ് കൊല്ലപ്പെട്ടു.
- Posted on February 12, 2025
- News
- By Goutham prakash
- 345 Views
മനുഷ്യ - വന്യ മൃഗ സംഘർഷം
വീണ്ടും വയനാട്ടിൽ രൂക്ഷമാകുന്നു.
വീണ്ടും കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.
മേപ്പാടി അട്ടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ അട്ടമല ഏറാട്ടുകുണ്ട് സ്വദേശി ബാലൻ (24 )ആണ് മരിച്ചത്.
ഉരുൾപൊട്ടലിനെ തുടർന്ന് അട്ടമല പള്ളിക്ക് സമീപത്തെ എസ്റ്റേറ്റ് കോർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു.
സ്ഥലത്ത് വലിയ സംഘർഷം നിലനിൽക്കുകയാണിപ്പോൾ.
സി.ഡി. സുനീഷ്
