പേജ് നദിക്കരയിൽ ഹരിത പറുദീസയൊരുക്കി എഴുത്തുക്കാരനും മലയാളിയുമായ സജികുമാർ

*സി.ഡി. സുനീഷ്*


ഒഴുക്ക് നിലക്കാത്ത പ്രവാഹമാണ് പേജ് നദി, മഴക്കാലത്ത് നിറഞ്ഞ് പ്രവഹിച്ചും വേനൽക്കാലത്ത് മെലിഞ്ഞൊഴുകിയും പേജ് നദീ പ്രവാഹം തുടരും, ഈ നദീക്കരയിലെ ഉർവ്വരമായ കരയിലാണ് എഴുത്തുക്കാരനും പരിസ്ഥിതി സംരംക്ഷകനും മലയാളിയുമായ സജീവ് കുമാർ ഹരിത പറുദീസ ഒരുക്കിയിരിക്കുന്നത്.



നവി മുംബൈയിലെ കർജത്തിലെ

,, സവേദയിൽ,, ഹരിത പറുദീസയായി ചെറു കാടാണൊരുങ്ങിയിരിക്കുന്നത്.


,,നാം ആവശ്യത്തിൽ കൂടുതൽ എടുക്കുന്ന ഈ ഭൂമിക്കെന്താണ് നാം തിരിച്ച് കൊടുക്കുന്നത്, നമ്മുടെ പ്രാണൻ 

നില നിൽക്കണമെങ്കിൽ ഈ ഭൂമിയെ നാം പരിരക്ഷിച്ചേ മതിയാകു,,,,നമ്മുടെ സാമൂഹീക - പാരിസ്ഥിതീക ഉത്തരവാദിത്തവും ധർമ്മമാണെന്ന് സജികുമാർ പറയുന്നു,,,


പറയുക മാത്രമല്ല, പറയുന്ന കാര്യങ്ങൾ ചെയ്യുക കൂടി ചെയ്യുന്നതിൽ ഒട്ടും ഒത്തു തീർപ്പില്ലാത്ത വ്യക്തിത്വമാണ് സജികുമാറിന്റേത്.

ആദ്യം കുറച്ച്  പശുക്കളെ വാങ്ങി, പിന്നെ ഉരുളൻ കല്ലുകൾ നിറഞ്ഞ ഈ ഭൂമി മരങ്ങളാലാൽ ഹരിതാഭമാക്കി.

അയ്യായിരത്തിലധികം മരങ്ങൾ വളരുന്ന,,സവേദയിൽ,, നട്ടതും പക്ഷികൾ വഴി വന്ന വിത്തുകളിൽ നിന്നും ഉണ്ടായതുമാണ്.


ഭൂമിയിലുള്ള എല്ലാറ്റിനേയും ആദരവോടെ നമിച്ചാണ് സജികുമാർ ഈ പറുദീസ കാക്കുന്നത്.


ഒരു ചെറിയ കീടത്തിന് പോലും ഭൂമിയിലെ ശുദ്ധ വായുവും ശുദ്ധ ജലവും ശുദ്ധ ഭക്ഷണവും സൃഷ്ടിക്കുന്നതിൽ നിർണ്ണായകമായ പങ്കുണ്ടെന്ന് തന്റെ സൂക്ഷ്മ - പഠന നിരീക്ഷണത്തിലൂടെ മനസ്സിലാക്കിയ  എഴുത്തുക്കാരനായ 

സജികുമാർ  പറയുന്ന കാര്യങ്ങൾ തന്റെ ചെറായുസ്സിൽ കർമ്മ പഥത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്.


വയനാട്ടിലും മാനന്തവാടിക്കടുത്ത് പരിസ്ഥിതി ആവാസ വ്യവസ്ഥ പ്രാണൻ പോലെ കാത്ത് മറ്റൊരു 

ഹരിത ഭൂമി ഒരുക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ഈ സംരംഭകൻ കൂടിയായ എഴുത്തുക്കാരൻ.


2017 മുതൽ എഴുത്തു ജീവിതത്തിലും ബ്ലോഗെഴുത്തിലും സജീവമായ വൈക്കം സ്വദേശിയായ സജികുമാർ,

ഉദ്ധരണികളുടെ വിചാരധാരകളും എഴുത്തുകളി ലുമായി, പരിസ്ഥിതി, സാമൂഹികം, സാമ്പത്തീകം, നവീന സാങ്കേതിക വിദ്യകൾ, രാഷ്ട്രീയം, ആഗോള പ്രശ്നങ്ങൾ എന്നീ സമഗ്രമായ വിഷയങ്ങളിലൂടെ തന്റെ അക്ഷരാഗ്നി പ്രശോഭിപ്പിച്ചിട്ടുണ്ട്, മുന്നൂറോളം ബ്ലോഗുകൾ ഇത് വരെ എഴുതിയിട്ടുണ്ട്.


,,ബൈ ഹാർട്ട്,, ഇക്കണോമിക്സ് ഇല്യൂഷൻസ്,

,,കാമേ ഫ്ലാഷിങ്ങ് കൊറോണ,, എന്നിവയാണ് പ്രധാന രചനകൾ.


ക്യാപിറ്റൽ മാർക്കറ്റ്, ദി ഹാർഡ് ട്രൂത്ത്,

എ.ഐ. ദി റിവേഴ്സ് ഓഫ് ഹ്യൂമാനിറ്റി,,സ്റ്റോറി ഓഫ് എ.ടൈഗർ,,

ആന്മാംശമു കൊള്ളുന്ന ആന്മ കഥാ ഗ്രന്ഥമായ,,മൂവ് ഓൺ,, എന്നിവ വൈകാതെ പ്രസിദ്ധീകരിക്കപ്പെടും..


വലിയ കാര്യങ്ങൾ വലിയ വായിൽ പറയാൻ എല്ലാവർക്കും എളുപ്പമാണ് പക്ഷേ, പറയുന്ന കാര്യങ്ങൾ ചെയ്യാൻ എളുപ്പമല്ല.


ഗാന്ധിജി ഒരിക്കൽ പറഞ്ഞ പോലെ നമ്മക്ക് പ്രായോഗീകമാക്കാൻ പറ്റിയ കാര്യങ്ങൾ മാത്രമേ പറയാവുന്ന എന്ന ആപ്ത വാക്യം പ്രവർത്തി പഥത്തിലെത്തിച്ച് കൊണ്ടിരിക്കുകയാണ്.

പേജ് നദീക്കരയിൽ പടർത്തിയ ഹരിത കവചം വയനാടൻ മണ്ണിലേക്കും

ഇനി പടർത്തി 

ഹരിതാകാശം തീർക്കാൻ ഒരുക്കത്തിലാണ് സജികുമാർ.


,,മറ്റ് സഹജീവികളോട് അനീതി കാണിക്കുന്ന ഒരു മനുഷ്യനായിരിക്കുന്നതിൽ എനിക്ക് ലജ്ജ

പണത്തിന് നമ്മുടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയില്ല. എന്നിട്ടും, നമ്മുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഏക പരിഹാരം തലച്ചോറിന്റെ തീരുമാനങ്ങൾക്ക് പലപ്പോഴും ഹൃദയമാണ് കുറ്റപ്പെടുത്തപ്പെടുന്നത്,, സജികുമാറിന്റെ അക്ഷരാഗ്നി നമ്മെ ചിന്തിപ്പിക്കും പ്രകോപിപ്പിക്കുകയും ചെയ്യും..


കൂടുതലറിയാൻ

https://share.google/vCKDvlO50L1cuquNO


https://Sajikumar.co.in

Author
Citizen Journalist

Goutham prakash

No description...

You May Also Like