കാട്ടിലെ മൃഗങ്ങൾക്ക് ഭക്ഷണമുറപ്പാക്കാൻ വിത്തൂട്ട്' പദ്ധതി, സംസ്ഥാനതല ഉദ്ഘാടനം കാക്കവയലില്‍
- Posted on June 12, 2025
- News
- By Goutham prakash
- 143 Views
സി.ഡി. സുനീഷ്
മനുഷ്യ, വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി വനം-വന്യജീവി വകുപ്പ് ആവിഷ്കരിച്ച ഫുഡ്, ഫോഡര്‍, വാട്ടര്‍ പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി പുനഃസ്ഥാപനം, വന്യമൃഗങ്ങള്‍ക്ക് വനത്തിനകത്ത് തന്നെ ഭക്ഷണവും വെള്ളവും ഒരുക്കല്‍, മെച്ചപ്പെട്ട പാരിസ്ഥിതിക സേവനങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള 'വിത്തൂട്ട്' വിത്തുണ്ടകളുടെ പ്രചാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 15ന് വൈകീട്ട് മൂന്നിന് കോഴിക്കോട് വനം ഡിവിഷനു കീഴിലെ കാക്കവയല്‍ വനപര്‍വം ഇക്കോ ടൂറിസം സെന്ററില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് നിര്‍വഹിക്കും.
സാഹിത്യകാരന്മാര്, കലാകാരന്മാര്, പൗരപ്രമുഖര്‍, പരിസ്ഥിതി-കര്‍ഷക പുരസ്കാര ജേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
