ബി.ജെ.പി. യുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ മത നിരപേക്ഷ ചെറുത്ത് നില്പ് ഇടതുപക്ഷത്തിനേ സാധ്യമാകു . എം.വി. ഗോവിന്ദൻ മാഷ്

കൽപ്പറ്റ: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ  നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വയനാട്ടിലെ പര്യടനത്തിൻ്റെ സ്വീകരണ  പരിപാടികൾ സമാപിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു രാത്രി 9 മണിയോടെ അവസാന സ്വീകരണം. കണ്ണൂരിലെ പര്യടനത്തിന് ശേഷം  വയനാട്ടിലെത്തിയ ജാഥയെ തലപ്പുഴയിൽ സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, മുൻ എം.എൽ.എ.സി.കെ.ശശീന്ദ്രൻ ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് കൽപ്പറ്റയിലെത്തിയത് ' ബി.ജെ.പി.യുടെ ഫാസിസ്റ്റ് വൽക്കരണ നയത്തിനെതിരെ മതനിരപേക്ഷതയിൽ നിന്ന് ചെറുത്തു നിൽപ്പിന് നേതൃത്വം നൽകാൻ ഇടതുപക്ഷത്തിന് മാത്രമെ കഴിയൂ എന്ന് സ്വീകരണ യോഗത്തിൽ സി.പി.എം സംസ്ഥാന  സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like