ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു
- Posted on December 07, 2024
- News
- By Goutham prakash
- 298 Views
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും
ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യൻ
മഹാസമുദ്രത്തിനും
മുകളിലായിസ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി
ന്യൂനമർദമായി (Low Pressure Area) ശക്തി
പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ
വീണ്ടും ശക്തി പ്രാപിച്ച് തുടർന്ന് ഡിസംബർ
പതിനൊന്നോടെ (11/12/2024) തെക്ക്
പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക - തമിഴ്നാട്
തീരത്തിന് സമീപം എത്തിച്ചേരാൻ
സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട
ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം
മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ11
ന് ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര
കാലാവസ്ഥാ വകുപ്പ്
പുറപ്പെടുവിച്ച സമയവും തീയതിയും: 01.00
PM; 07/12/2024
IMD-KSEOC-KSDMA
