*മാനന്തവാടി രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് തൂങ്കുഴി നിര്യാതനായി*



*റോസ് റോസ്*


 മാനന്തവാടി രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് തൂങ്കുഴി (  94 ) നിര്യാതനായി.


  പാലാ രൂപതയിലെ വിളക്ക്മാടത്ത് തൂങ്കുഴി  കുരിയപ്പൻ -റോസാ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13 ന്  ജനിച്ചു.


 പാലായിൽ നിന്നും മാർ: ജേക്കബ് തൂങ്കു ഴിയുടെ കുടുംബം തിരുവമ്പാടിയിലേക്ക് കുടിയേറിയപ്പോൾ

 തിരുവമ്പാടിയിൽ നിന്ന് വിദ്യാഭ്യാസം നേടി.


 ചങ്ങനാശ്ശേരി രൂപതയ്ക്ക് വേണ്ടി 1947 ൽ വൈദിക പരിശീലനം തുടങ്ങി.

 ദൈവശാസ്ത്രപഠനം ദൈവ ശാസ്ത്ര പഠനം റോമിലായിരുന്നു.


 തലശ്ശേരി രൂപതയ്ക്ക് വേണ്ടി 1956 ഡിസംബർ 22 - ന് റോമിൽ മൗരോഹിത്യം സ്വീകരിച്ചു.

 സിവിൽ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറേറ്റ് റോമിൽ നിന്നും നേടി.

 ന്യൂയോർക്കിലെ ഫോർ ഡാം യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ ബി രുദം നേടി.


 വയനാട്, മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി സ്ഥാനമേറ്റു.



 തൃശ്ശൂർ അതി രൂപതയുടെ മുൻ അധ്യക്ഷൻ, ,  താമരശ്ശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പ്, എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണണ്ട്.


 വിശ്രമ ജീവിതം നയിച്ചിരുന്ന മാർ : ജേക്കബ് തൂങ്കുഴി തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ വച്ച് നിത്യജീവനിലേക്ക് യാത്രയായി.

Author
Citizen Journalist

Goutham prakash

No description...

You May Also Like