ശിശിരം കഴിഞ്ഞ് വസന്തം വിരിയുമ്പോൾ ടുലിപ്പുകൾ വിരിഞ്ഞുണർന്നു, ഇന്ത്യയിലും.

ലാവണ്യവതിയാണ് ടുലിപ് പൂക്കൾ. പല  വർണ്ണാകാശങ്ങൾ ലക്ഷക്കണക്കിന് ടുലിപുകൾ പൂത്ത് നിൽക്കുന്ന പൂന്തോട്ടങ്ങൾ  സഞ്ചാരികളെയെല്ലാം  മോഹിപ്പിക്കും 

പ്രണയാർദ്രമാക്കും.


 സിനിമകളിലും ചിത്രങ്ങളിലും മാത്രം നാം കണ്ടിട്ടുള്ള ടുലിപ് പൂന്തോട്ടങ്ങൾ വിദേശരാജ്യങ്ങളിൽ മാത്രമല്ല ഉള്ളത്. ലോകോത്തര നിലവാരമുള്ള ടുലിപ് ഗാർഡനുകൾ ഇന്ത്യയിലുമുണ്ട്. ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന ഇന്ത്യയിലെ അതിമനോഹരമായ ടുലിപ് ഗാർഡനുകളെ കുറിച്ച് അറിയാം.


,,ഇന്ദിരാ ഗാന്ധി ടുലിപ് ഗാർഡൻ ശ്രീനഗർ,,


കശ്മീരിന്റെ ചാരുത  ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ വരവേൽക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനമാണ്.


 ശ്രീനഗറിലെ, ഇന്ദിരാ ഗാന്ധിയുടെ നാമത്തിലുള്ള  പൂന്തോട്ടം സഞ്ചാരികളുടെ പറുദീസയാണിന്ന്.



 ദാൽ തടാകത്തിന്റെ തീരത്തെ  പൂന്തോട്ടം ചാരുത പടർത്തി വിരിഞ്ഞ് നിൽക്കുന്നു.


 പലനിറങ്ങളിലുള്ള 73 തരം ടുലിപ്പുകൾ ഇവിടെ കാണാം. 55 ഹെക്ടറിലായി 17 ലക്ഷം ചെടികളാണ് ഇത്തവണ നട്ടിട്ടുള്ളത്. 


2007-ലാണ് ഇന്ദിരാ ഗാന്ധിയുടെ ഓർമയ്ക്കായി ടുലിപ് തോട്ടം നിർമിച്ചത്. തുടക്കത്തിൽ 50,000 ടുലിപ് ചെടികളുണ്ടായിരുന്നു. സന്ദർശകർ കൂടിയതോടെ തോട്ടം വിപുലമാക്കി. കഴിഞ്ഞവർഷം 3.65 ലക്ഷംപേരാണ് ടുലിപിന്റെ ഭംഗി ആസ്വദിക്കാൻ എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ടുലിപ് ഫെസ്റ്റിവൽ കാണാനായി എത്തുക. കശ്മീരിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന നിരവധി കലാപരിപാടികളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. കശ്മീരിന്റെ രുചിവൈവിധ്യങ്ങൾ അറിയാനുള്ള ഭക്ഷണശാലകളും ഇവിടെ ഒരുക്കും.




ടുലിപ് പൂക്കൾ അധികകാലം വാടാതെ നിൽക്കാറില്ല. പൂക്കളുള്ള സമയത്ത് മാത്രമേ ഗാർഡനിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളു. അതിനാൽ ഏപ്രിൽ അവസാനത്തോടെ ഗാർഡൻ അടയ്ക്കും. തുറക്കുന്ന സമയത്ത് രാവിലെ 8 മണി മുതൽ വൈകിട്ട് ഏഴുമണി വരെയാണ് പ്രവേശനം അനുവദിക്കുക. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് ഫീസ്.



അമൃത് ഉദ്യാൻ ന്യൂഡൽഹി

'മുഗൾ ഗാർഡൻ' എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതിഭവനിലെ പൂന്തോട്ടങ്ങൾ ഇപ്പോൾ അമൃത് ഉദ്യാൻ എന്നാണ് അറിയപ്പെടുന്നത്. ഉദ്യാൻ ഉത്സവത്തിന്റെ ഭാഗമായി വർഷത്തിലൊരിക്കൽ വസന്തകാലത്താണ് രാഷ്ട്രപതിഭവനിലെ പൂന്തോട്ടങ്ങൾ സന്ദർശകർക്കായി തുറക്കുന്നത്. സന്ദർശിക്കാൻ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യണം. പ്രത്യേകമായി നട്ടുവളർത്തിയ വ്യത്യസ്ത ഇനങ്ങളിലുള്ള ടുലിപ് പുഷ്പങ്ങളാണ് ഇവിടുത്തെ ആകർഷണം. ഉദ്യാനത്തിലെ പൂക്കളുടെയും ചെടികളുടെയും മരങ്ങളുടെയും വിവരങ്ങൾ സന്ദർശകർക്ക് എളുപ്പത്തിൽ ലഭിക്കാൻ ക്യു.ആർ. കോഡുകളുമുണ്ട്.


ജമ്മു കശ്മീരിലെ മുഗൾ ഗാർഡനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഗാർഡന്റെയും പിറവി. ഇംഗ്ലീഷുകാരനായ വിഖ്യാത വാസ്തുശില്പി എഡ്വിൻ ലുട്യൻസ് ആണ് ഉദ്യാനങ്ങളോടെ രാഷ്ട്രപതിഭവൻ രൂപകല്പനചെയ്തത്. രാഷ്ട്രപതി ഭവന്റെ ആത്മാവാണ് ഈ പൂന്തോട്ടം. മുന്നൂറ്റിയമ്പത് ഏക്കറുള്ള രാഷ്ട്രപതി ഭവനിൽ പതിനഞ്ചേക്കർ വിശാലതയിലാണ് അപൂർവ പുഷ്പങ്ങളുടെ ഈ ഉദ്യാനം. ടുലിപ് പൂക്കളാണ് ഏറ്റവും ആകർഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലർന്ന മഞ്ഞ, പിങ്ക, പർപ്പിൾ നിറത്തിലുള്ള ടുലിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്.

യുംതാങ് വാലി സിക്കിം

കടുംനിറത്തിലുള്ള പൂക്കളുടെ താഴ്വരയാണ് സിക്കിമിലെ യുംതാങ് വാലി. എണ്ണിത്തീർക്കുവാൻ കഴിയാത്ത വിധത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഹിമാലയൻ പൂക്കളാണ് ഈ പ്രേദശത്തിന്റെ സൗന്ദര്യത്തിന് കാരണമായിട്ടുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 3500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യംതാങ് വാലി വടക്കൻ സിക്കിമിന്റെ ഭാഗമാണ്. എല്ലാ വസന്തകാലത്തും വിരിയുന്ന ആയിരക്കണക്കിന് ടുലിപ് പൂക്കൾ ഈ താഴ്വാരത്തിന്റെ ഭംഗി കൂട്ടുന്നു. വിവിധ നിറത്തിലുള്ള ടുലിപ് പുഷ്പങ്ങൾ ഇവിടെ കാണാം. മലകൾക്കിടയിലെ താഴ്വാരത്ത് ടുലിപ് പൂക്കൾ വിരിഞ്ഞിരിക്കുന്ന കാഴ്ച അതിമനോഹരമാണ്.





55 ഹെക്ടര്‍ പൂന്തോട്ടം, 17 ലക്ഷം പൂക്കള്‍; കശ്മീരിലെ ടുലിപ് ഗാര്‍ഡന്‍ സഞ്ചാരികൾക്കായി ഒരുങ്ങി കഴിഞ്ഞു.


ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ്പ് ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും


ടുലിപ്പ് പുഷ്പങ്ങൾ വസന്തകാലത്തെ വസന്തമാണ് സഞ്ചാരികളുടെ 

പറുദീസയും.


 

Author
Citizen Journalist

Goutham prakash

No description...

You May Also Like