കണ്ടൽക്കാടുകളിലെ സൂക്ഷ്മജീവികളിൽ നിന്ന് ക്യാൻസർ പ്രതിരോധമരുന്ന്: കുസാറ്റ് ഗവേഷകയ്ക്ക് 60 ലക്ഷത്തിൻറെ ഗ്രാന്റ്.
- Posted on March 20, 2025
- News
- By Goutham prakash
- 144 Views
കൊച്ചി:
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വിഭാഗത്തിലെ ഡിബിടി - രാമലിംഗസ്വാമി ഫാക്കൽറ്റി ഡോ. ശാന്തിനി പി. വി ഈ വർഷത്ത പ്രധാനമന്ത്രി ഏർളി കരിയർ റിസർച്ച് ഗ്രാന്റിന് അർഹയായി. രാജ്യത്തിൻറെ ശാസ്ത്ര സാങ്കേതിക പുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുന്നതിനായി അനുസംന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) പുതുതായി ജോലിയിൽ പ്രവേശിച്ച അദ്ധ്യാപകർക്കും ശാസ്ത്ര ഗവേഷകർക്കും ഏർപ്പെടുത്തിയ സ്റ്റാർട്ടപ്പ് റിസർച്ച് ഗ്രാന്റാണ് പ്രധാനമന്ത്രി ഏർലി കരിയർ റിസർച്ച് ഗ്രാൻറ്. മൂന്ന് വർഷത്തേക്ക് 60 ലക്ഷം രൂപ അടങ്ങുന്ന റിസർച്ച് ഗ്രാന്റാണ് ഡോ. ശാന്തിനി പ്രിൻസിപൽ ഇൻവസ്റ്റിഗേറ്ററായ പ്രോജ്കടിന് ലഭിച്ചത്. ഈ തുക കണ്ടൽക്കാടുകളുടെ അടിത്തട്ടിലെ സൂക്ഷ്മജീവികളിൽ നിന്ന് ക്യാൻസർ പ്രതിരോധ മരുന്നുകൾ വികസിപ്പിക്കുന്നതിനായി വിനിയോഗിക്കും.
കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വിഭാഗം അദ്ധ്യാപകയും ഗവേഷകയുമായ ഡോ. ശാന്തിനി, മറൈൻ ബയോളജി വിഭാഗം പ്രൊഫസർ സജീവൻ, അപ്ലൈഡ് കെമിസ്ട്രി വിഭാഗം പ്രൊഫസർ മനോജ്, ഡോ. ഷാൻദേവ് എന്നിവരുമായി സഹകരിച്ച് മറൈൻ നാച്വറൽ പ്രൊഡക്ട്സുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ കേന്ദ്ര ബയോടെക്നോളജി വകുപ്പിനറെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ കൂടിയാണ്.
