തിരുവനന്തപുരം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം; മൂന്ന് ബസുകൾ പൂർണമായും കത്തിനശിച്ചു; ദുരൂഹത ആരോപിച്ച് അധികൃതർ.
- Posted on February 23, 2026
- News
- By Goutham prakash
- 128 Views
തിരുവനന്തപുരത്ത് സ്കൂളിൽ തീപിടിത്തം.
ചെങ്കോട്ടുകോണത്ത് പ്രവർത്തിക്കുന്ന തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് ബസുകൾ പൂർണമായും കത്തിനശിച്ചു. ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.
ഇന്ന് പുലർച്ചെ 2.45 ഓടെയാണ് സംഭവം നടന്നത്. പ്രദേശവാസികളാണ് ബസ് കത്തുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കഴക്കൂട്ടം, ചാക്ക ഭാഗത്തുനിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. മണിക്കൂറുകളെടുത്താണ് തീയണച്ചത്.
