*അവൊക്കോഡയെന്ന വെണ്ണ പഴത്തിൽ ഉണ്ട് പോഷകങ്ങളുടെകലവറ അവൊക്കോഡ ഫെസ്റ്റ് ശ്രദ്ധേയമായി
- Posted on July 31, 2025
- News
- By Goutham prakash
- 361 Views
സി.ഡി. സുനീഷ്.
അവക്കൊ
ക്കാഡൊയുടെ 75 ശതമാനം കലോറിയും ഉണ്ടാവുന്നത് കൊഴുപ്പിൽ നിന്നാണ്(fat). ഏകപൂരിതമായ കൊഴുപ്പാണിത്. വാഴപ്പഴത്തേക്കാൾ 60 ശതമാനം കൂടുതൽ പൊട്ടാസ്യവും അവക്കൊഡൊയിൽ അടങ്ങിയിട്ടുണ്ട്.
ജീവകം ബി, ജീവകം ഇ, കെ എന്നിവകൾകൊണ്ടും സമ്പന്നമാണിത്
മറ്റേത് പഴവർഗ്ഗത്തേക്കാളും നാരുകൾ(fiber) അവ്കാഡൊയിലുണ്ട്.
ലോകം സൂപ്പർ ഫുഡ്ഡായി കണക്കാക്കുന്ന അവക്കൊഡ ഫെസ്റ്റിന് കർഷകരുടെ ശ്രദ്ധേയമായ പങ്കാളിത്തമാണുണ്ടായത്.
ജൂലൈ 31 ലോക അവൊക്കാഡോ ദിനമായി ആചരിക്കുന്നതോടനുബന്ധിച്ച് 2025 ജൂലൈ 30, 31 തീയതികളിൽ അമ്പലവയൽ പ്രാദേശിക കർഷ ഗവേഷണ കേന്ദ്രവും വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അവൊക്കാഡോ ഫെസ്റ്റ് 2025 നു തുടക്കം കുറച്ചു.
അവൊക്കാഡോ ഫെസ്റ്റ് 2025-ന്റെ ആമുഖ പരിപാടി ചൂരൽമല ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഒരു നിമിഷം മൗനചരണത്തോടെയാണ് ആരംഭിച്ചത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം എ. ഡി. ആർ& ഡീൻ ഡോ. സി.കെ. യാമിനി വർമ്മ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. അവൊക്കാഡോ ശാസ്ത്രീയ കൃഷി രീതികൾ കർഷകർക്ക് പരിചയപ്പെടുത്തുന്നതിനോടൊപ്പം അമ്പലവയലിനെ അവൊക്കാഡോ നഗരമായി പ്രഖ്യാപിക്കുന്നത് ആണ് ഈ ഫെസ്റ്റിന്റെ പ്രധാന ഉദ്ദേശലക്ഷ്യം എന്ന് പരിപാടി ചടങ്ങിൽ ഡോ. സി.കെ. യാമിനി വർമ്മ കൂട്ടിച്ചേർത്തു. ചടങ്ങിൽ നിരവധി പ്രമുഖ വ്യക്തികളും ശാസ്ത്രജ്ഞരും പങ്കെടുത്തു. കർഷകരുൾപ്പെടെ ഏകദേശം 250 ഓളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ അവൊക്കാഡോ കൃഷിയുടെ സാധ്യതകൾ, അവൊക്കാഡോ പാക്കിങ്, സംസ്കരണം, മൂല്യ വർദ്ധന എന്നിവയിൽ അധിഷ്ഠിതമായ സെമിനാറുകൾ സംഘടിപ്പിച്ചു. എക്സിബിഷനുകളും സ്റ്റോളുകളും ഫെസ്റ്റിന്റെ ഭാഗമായി പ്രവർത്തിച്ചു. അവൊക്കാഡോ ഫെസ്റ്റിന്റെ രണ്ടാം ദിനമായ നാളെ ബഹു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി .പി .പ്രസാദ് അവൊക്കാഡോ ഫെസ്റ്റ് 2025 ഉദ്ഘാടനം നിർവഹിക്കും. അവൊക്കാഡോ വിപണന സാധ്യതകൾ, അവൊക്കാഡോ ശാസ്ത്രീയ കൃഷി രീതികൾ എന്നിവയിൽ നാളെ സെമിനാറുകളും കർഷകരും ശാസ്ത്രജ്ഞരും തമ്മിൽ മുഖാമുഖ ചർച്ചകളും സംഘടിപ്പിക്കും. അവൊക്കാഡോ ഫെസ്റ്റിന്റെ ഭാഗമായി നിരവധി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
