താമരശ്ശേരി വിദ്യാർത്ഥി സംഘർഷത്തിലെ മരണത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി ശിവൻ കുട്ടി.
- Posted on March 01, 2025
- News
- By Goutham prakash
- 206 Views
താമരശ്ശേരിയിൽ സ്കൂളിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എംജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണ്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഇക്കാര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ട്യൂഷൻ സെന്ററിലെ സംഗീത നിശയിലുണ്ടായ ചെറിയ തർക്കമാണ് സംഘർഷത്തിലേക്കും 16 കാരനായ
മുഹമ്മദ് ഷഹബാസ് മരണത്തിലേക്കും നയിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
