അപരിചിതയായ സ്ത്രീക്ക് വൃക്ക ദാനം ചെയ്ത് ജീവസ്പന്ദനമാ യി മണികണ്ഠനനും, നന്ദിയറിയിച്ച് മന്ത്രി വീണാ ജോർജും
- Posted on February 15, 2023
- News
- By Goutham prakash
- 390 Views
തിരുവനന്തപുരം: അപരിചിതയായ യുവതിക്ക് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്ത വയനാട് ചീയമ്പം പള്ളിപ്പടി സിപിഎം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഫോണിൽ വിളിച്ച് നന്ദിയറിയിച്ചു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. മന്ത്രി വീണ ജോർജ് രാവിലെ മണികണ്ഠനെ വിളിച്ചു. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്. ശസ്ത്രക്രിയ കഴിഞ്ഞിട്ട് പത്ത് ദിവസങ്ങളായിട്ടേയുള്ളൂ. രണ്ട് കുട്ടികളുള്ള അ മ്മയ്ക്കാണ് അവരുടെ ജീവന് രക്ഷിക്കാന്‍ മണികണ്ഠന് വൃക്ക നല്‍കിയത്. ഡിവൈഎഫ്ഐ നടത്തിയ അവയവദാന കാമ്പയിന്റെ ഭാഗമായി 2014ല്‍ അവയവദാനത്തിന് മണികണ്ഠന് സമ്മതപത്രം നല്‍കിയിരുന്നു. 8 വര്‍ഷങ്ങള്‍ക്കിപ്പുറം മാസങ്ങള്‍ക്ക് മുമ്പ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണോയെന്ന അന്വേഷണത്തോട് തയ്യാറാണെന്ന് മണികണ്ഠന് പ്രതികരിച്ചു. ഇരു വൃക്കകളും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ച, കോഴിക്കോട് പയ്യോളി സ്വദേശിനിയായ 37കാരിക്കാണ് അവരുടെ അവസ്ഥ മനസിലാക്കി മണികണ്ഠന് വൃക്ക നല്‍കിയത് . പിന്നീട് നിയമ നടപടികളും മെഡിക്കല്‍ നടപടികളും പൂര്‍ത്തിയാക്കി ശസ്ത്രക്രിയ നടത്തി.
നമ്മൾ മറ്റൊരാൾക്ക് നന്മ ചെയ്തില്ലെങ്കിൽ ഈ ജീവിതം കൊണ്ട് എന്ത് അർത്ഥമെന്നാണ് മണികണ്ഠൻ മാധ്യമങ്ങളോട് പറയുന്നത്. സ്വന്തം വൃക്ക നല്കാന് മണികണ്ഠനെ പ്രേരിപ്പിച്ചത് ശക്തമായ മനുഷ്യ സ്നേഹമാണ്. മറ്റുള്ളവരെ കരുതാനും, ചേര്‍ത്ത് പിടിക്കാനും മനസ്സുള്ളയാളാണ് മണികണ്ഠന്. വയനാട്, പുൽപ്പള്ളി സ്വദേശിയായ മണികണ്ഠൻ നിർധന കുടുംബത്തിലെ അംഗവും, റെഡിമെയ്ഡ് വസ്ത്രങ്ങൾ കടകളിൽ എത്തിച്ചു കൊടുക്കുന്ന ജോലി ചെയ്തുമാണ് നിത്യവൃത്തി നടത്തിവരുന്നത്. സിപിഐ എം വയനാട് ചീയമ്പം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറിയയ മണികണ്ഠന് പരോപകാര പ്രവർത്തനങ്ങളി ൽ എ ന്നും മുൻപന്തിയിലാ ണെന്ന് ജനങ്ങൾ പറയുന്നു. പുൽപ്പള്ളി ചീയമ്പം മാതമംഗലത്ത് രാജേന്ദ്രൻ - മഹേശ്വരി ദമ്പതികളുടെ മകനാണ് മണികണ്ഠൻ.
മണികണ്ഠനും, വൃക്ക സ്വീകരിച്ച ആളും എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന ആശംസകൾ കൊണ്ട് സോഷ്യൽ മീഡിയയിലും അഭിനന്ദന പ്രവാഹമാണിപ്പോൾ . അഭിനന്ദനങ്ങളുമായി നിരവധി ആളുകളും, സംഘടനകളും മണികണ്ഠന്റെ കാണുന്നതിന് എത്തിച്ചേരുന്നുണ്ട്.

