ഇന്നു മുതൽ അഞ്ച് വർഷം സന്തോഷത്തോടെ ജീവിക്കാൻ നമുക്ക് ഒന്നായി ശ്രമിക്കാം. മാത്യൂ...
- Posted on December 24, 2025
- News
- By Goutham prakash
- 123 Views
നോസർ ഇന്ത്യ
എന്ന സന്നദ്ധ പ്രസ്ഥാനത്തിന്റെ നോസർ മാത്യൂ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സത്യ പ്രതിജ്ഞക്ക് പിന്നാലെ എഴുതിയ കുറിപ്പ്
ഓരോ പഞ്ചായത്തംഗങ്ങളും നടപ്പിലാക്കാൻ ശ്രമിച്ചാൽ സുസ്ഥിരമായ ഗ്രാമ വികസന പ്രവർത്തനങ്ങൾ നടക്കുമെന്നുറപ്പാണ്,ആ ശ്രദ്ധേയമായ കുറിപ്പ് പഞ്ചായത്തംഗങ്ങൾക്കൊപ്പം എല്ലാവരും വായിക്കുക.
ഒരുമയോടെ പ്രവർത്തിക്കാം.
ഒന്നായി
ഒരുമയോടെ പ്രവർത്തിക്കാം.
പ്രിയ സഹോദരി സഹോദരന്മാരെ
നമ്മൾ തിരഞ്ഞെടുത്ത*നമ്മുടെ പ്രതിനിധികൾ ഗ്രാമപഞ്ചായത്ത്,ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, നമുക്കു വേണ്ടി പ്രവർത്തിക്കുവാൻ ഇന്ന്, സ്ഥാനമേറ്റെടുത്തിരിക്കുകയാണ്.
ഇന്നു മുതൽ ഈ സ്ഥാപനങ്ങളിൽ പ്രതിപക്ഷം. എന്ന വാക്കില്ല. എല്ലാവരും ഒന്നായിട്ടാണ് ഭരിക്കുന്നത്. തിരത്തെടുക്കപ്പെട്ടവർ ആവാർഡിലെ എല്ലാവരുടെയും പ്രതിനിധി ആണ്. ആയതിനാൽ ഇവിടെ രാഷ്ട്രീയ പാർട്ടികളുടെ, മതത്തിന്റ, ജാതിയുടെ, വർഗ്ഗത്തിന്റ പേരിൽ ഒരു വ്യത്യാസങ്ങളുമില്ല. എന്റ വാർഡിലെ എന്റ സഹോദരങ്ങൾ സന്തോഷത്തിൽ ജീവിക്കുവാൻ വാർഡ് പ്രതിനിധി എന്ന നിലയിൽ എനിക്കു എല്ലാവരുടെയും സഹായ സഹകരണങ്ങളോടെചെയ്യുവാൻ കഴിയുന്ന കാര്യങ്ങൾ.
1.
എന്റ വാർഡിലെ എല്ലാ വോട്ടർമാരും പങ്കെടുക്കുന്ന ഗ്രാമ സഭ ആയിരിക്കും.
2.
എല്ലാ തീരുമാനങ്ങളും ഗ്രാമ സഭയിൽ ചർച്ച ചെയ്തായിരിക്കും നടപ്പിലാക്കുക.
3.
എന്റ വാർഡിലെ റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ, മറ്റു നിർമ്മാണ പ്രവർത്തികൾ ഞാൻ ഭംഗിയായി നടപ്പിലാക്കും.
4.
ഞാൻ യാതൊരു കൈക്കൂലിയും അഴിമതിയും ചെയ്യില്ല, ചെയ്യാനും സമ്മതിക്കില്ല.
5.
എന്റ വാർഡിലെ എല്ലാവർക്കും വീട്, കക്കൂസ് ഉണ്ടാക്കും.
6.
എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം.
7.
ജൈവകൃഷി എല്ലാ കുടുംബങ്ങളിലും.
8.
വാർഡിലേക്ക് വേണ്ട ജൈവ പാൽ, മുട്ട, മീൻ, ഇറച്ചി വാർഡിൽ തന്നെ ഉല്പാദിപ്പിക്കും. വാർഡിൽ വിതരണം ചെയ്യും.
8.
ജീവിത ശൈലി രോഗങ്ങൾ പരിപൂർണ്ണമായി, ജനങ്ങളുടെ സഹകരണത്തോടെ ഇല്ലാതാക്കും.
9.മായം ചേർന്ന ഭക്ഷണസാധനങ്ങൾ വിതരണം കച്ചവടം ഉണ്ടാകില്ല.
10.
ഉപഭോക്തൃ സംരക്ഷണനിയ മം പഠിപ്പിക്കും, ഐ എസ് ഐ മാർക്കുകൾ ഉള്ള സാധനങ്ങൾ, സേവനങ്ങൾ മാത്രം വാങ്ങുവാ ൻ അറിവ് നല്കും. പ്രാവർത്തികമാക്കും.
11.
ഗ്രാമത്തിൽ ലൈബ്രററി പ്രവർത്തിക്കും. കുട്ടികളിൽ വായന ശീലം വളർത്തി മൊബൈൽ ശീലത്തിൽ നിന്നും മാറ്റും.
12.
ഗ്രാമത്തിൽ മദ്യപാനം മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരെ കണ്ടെത്തി അവരെ ചികിത്സ വേണ്ടവർക്ക് ചികിത്സനല്കിയും മാറ്റി എടുക്കും.
13.
ഗ്രാമത്തിൽ ഒരു കൗൺസിലിംഗ് സെന്റർ, കുട്ടികൾ, യൂവാക്കൾ, മുതിർന്നവർ സഹായിക്കാൻ ആരംഭിക്കും.
14. വയോജനങ്ങൾക്ക് വിശ്രമത്തിനും, തൊഴിലിനുമായി ഒരിടം കണ്ടെത്തി അവരെ സന്തോഷത്തിലെത്തിക്കും.
15.
ഗ്രാമത്തിലെ എല്ലാവർക്കും ഇൻഷുറൻസ് പ്രാവർത്തികമാക്കും.
16.
ഗ്രാമത്തിലെ എല്ലാവർക്കും, ടൂർ, പഠന പരിപാടികൾ സംഘടിപ്പിക്കും.
17.
ഗ്രാമത്തിലെ എല്ലാവരുടെയും കടക്കെണികൾ കണ്ടെത്തി അവരെ കടക്കെണി ജപ്തികളിൽ നിന്ന് രക്ഷിക്കും.
18.
വീടുകൾ, വാഹനങ്ങൾ, ചികിത്സ തുടങ്ങിയവൾക്കു ള്ള കടങ്ങൾ വാങ്ങുന്നതിനു മുമ്പ് കൗൺസിലിംഗ് സെന്ററിൽ ചർച്ച ചെയ്യണം.
19.
വിവാഹം, മറ്റ് ആഘോഷങ്ങളിലെ അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ കൂട്ടായ്മയോടെ ശ്രമിക്കും.
20.
ഗ്രാമത്തിൽ ഒഴിവായി കിടക്കുന്ന എല്ലാ സ്ഥലങ്ങളിലും, മാവ്, പിലാവ് നട്ടുവളർത്തും.
21.
വാർഡിലെ എല്ലാവരുടെയും ഗവർമ്മേണ്ട് ഓഫീസുകളിലെ ആവശ്യങ്ങൾ ഏറ്റവും വേഗം ശരിയാക്കി കൊടുക്കും.
22.
ഇന്നു മുതൽ പ്ലാസ്റ്റിക് വാർഡിൽ ഉപയോഗിക്കില്ല. തുണിസഞ്ചികൾ, പേപ്പർ, പാളകൾ, ഇലകൾ ഉപയോഗിക്കും. എല്ലാ പ്ലാസ്റ്റക്കും വാർഡിൽ നിന്നും മാറ്റും.
23.
എല്ലാ ദിവസവും വാർഡ് മെംബറെ കാണാൻ സമയം നിശ്ചയിക്കും
24.
വാർഡി ലെ 10 വീടുകൾ വീതം ഗ്രൂപ്പുകൾ ഉണ്ടാക്കും.50 വീടുകളുടെ ഒരു ക്ലസ്റ്ററും. എല്ലാ ആഴ്ചയും കൂടും. ആവശ്യങ്ങൾ പ്രശ്നങ്ങൾ ചർച്ച ചെയ്യും. വാർഡ് മെംബ ർ നേതൃത്വം നല്കും.
25.
വാർഡിലെ പ്രശ്നങ്ങൾ എഴുതി ഇടാൻ പരാതിപെട്ടികൾ സ്ഥാപിക്കും.
26. കേന്ദ്രഗവർമെന്റ്, സംസ്ഥാന ഗവർമെന്റ്, സന്നദ്ധ സംഘടനകളുടെ പദ്ധതികൾ ഗ്രാമത്തിൽ പ്രാവർത്തികമാക്കുവാൻ ശ്രമിക്കും.
27. തൊഴിലില്ലാത്ത ഒരാളും വാർഡിൽ ഉണ്ടാകാത്തവിധം സ്വയം തൊഴിൽ പദ്ധതികൾ പ്രാവർത്തികമാക്കും.
എന്താ നമുക്കു തുടങ്ങാം
സ്നേഹപൂർവം
നോസർ മാത്യു
ചെയർ മാൻ
നോസർ-ഇന്ത്യ.
94 46988866
കൂടുതൽ അറിയുവാൻ പരിശീലനം ആവശ്യമുളളവർ 9446 988866 നമ്പറിൽ . പേര് ഫോൺനമ്പർ പഞ്ചായത്ത് വാട്ട്സ് ആപ്പ് ചെയ്യുക.
