ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചു

തെക്ക് പടിഞ്ഞാറൻ  ബംഗാൾ  ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട  ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറി. അടുത്ത 24 മണിക്കൂർ വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിൽ  മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള  24 മണിക്കൂറിൽ   വടക്കു -വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ചു ശക്തി കുറയാൻ സാധ്യത. 


കേരളത്തിൽ  അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ  നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like