വിഴിഞ്ഞം; സബ് സ്റ്റേഷൻ ഉദ്ഘാടനം ഫെബ്രുവരി 22 ന്
- Posted on February 21, 2023
- News
- By Goutham prakash
- 299 Views
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിർമ്മാണം പൂർത്തിയാക്കിയ ഇലക്ട്രിക് സബ്സ്റ്റേഷന്റെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ജനറേറ്റർ സ്വിച്ച് ഓൺ കർമ്മം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരിക്കും. ഡോ. ശശി തരൂർ എം.പി, അഡ്വ. വിൻസെന്റ് എം. എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിക്കും.
പ്രത്യേക ലേഖകൻ
